ഖാർത്തൂമിൽ ആക്രമണ സാധ്യത; സുഡാനിലെ ഇന്ത്യൻ എംബസി താൽകാലികമായി മാറ്റി
text_fieldsഖാർത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം താൽകാലികമായി മാറ്റി. ഖാർത്തൂമിൽ നിന്ന് പോർട്ട് സുഡാനിലേക്കാണ് ഇന്ത്യ എംബസി മാറ്റിയത്.
ഖാർത്തൂമിൽ ആക്രമണത്തിന് സാധ്യതയുള്ളതിനാൽ സുരക്ഷ മുൻനിർത്തിയാണ് നയതന്ത്ര കാര്യാലയം മാറ്റിയതെന്നാണ് റിപ്പോർട്ട്. സുഡാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എംബസിയുടെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകളും ഇമെയിലും എംബസി പുറത്തുവിട്ടിട്ടുണ്ട്. ഫോൺ നമ്പറുകൾ: +249 999163790; +249 119592986; +249 915028256 and E-mail: cons1.khartoum@mea.gov.in
സുഡാൻ സൈന്യവും അർധ സൈനിക വിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ കുടുങ്ങിയ 3,195 ഇന്ത്യക്കാരെ ഓപറേഷൻ കാവേരിയുടെ ഭാഗമായി കേന്ദ്ര സർക്കാർ തിരികെ എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.