വിവാദ റിപ്പോർട്ടിങ്: രാജ്ദീപിനെ വിലക്കി ഇന്ത്യാ ടുഡേ; ഒരുമാസത്തെ ശമ്പളം പിടിച്ചെടുക്കാനും തീരുമാനം
text_fieldsഡൽഹി: മുതർന്ന അവതാരകനും കൺസൾട്ടിങ് എഡിറ്ററുമായ രാജ്ദീപ് സർദേശായിയെ രണ്ട് ആഴ്ചത്തേക്ക് വിലക്കി ഇന്ത്യാടുഡേ ഗ്രൂപ്പ്. രാജ്ദീപിന്റെ ഒരുമാസത്തെ ശമ്പളം പിടിച്ചെടുക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. റിപബ്ലിക് ദിനത്തിലെ കർഷക പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്നതിനിടെ കർഷകനെ വെടിവച്ച് കൊന്നെന്ന പ്രസ്താവന നടത്തിയതിനാണ് നടപടി.
ജനുവരി 26ന് കാർഷിക നിയമങ്ങൾക്കെതിരായ റാലിയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. നവീനീത് സിങ് എന്ന കർഷകനെ പോലീസ് വെടിവച്ച് കൊന്നതായി സർദേശായി റിപ്പോർട്ട് ചെയ്യുകയും പ്രക്ഷേപണത്തിന് മുമ്പ് അദ്ദേഹം ഈ അവകാശവാദം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഡൽഹി പോലീസ് പുറത്തുവിട്ട വീഡിയോയിൽ ഒരു ട്രാക്ടർ മറിയുന്നതായി ഉണ്ടായിരുന്നു. ട്രാക്ടർ ഓടിച്ചിരുന്നത് നവീനീത് സിങാണെന്നും ഈ അപകടത്തിലാണ് അദ്ദേഹം മരിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
While the farm protestors claim that the deceased Navneet Singh was shot at by Delhi police while on a tractor, this video clearly shows that the tractor overturned while trying to break the police barricades. The farm protestors allegations don't stand. Post mortem awaited.👇 pic.twitter.com/JnuU05psgR
— Rajdeep Sardesai (@sardesairajdeep) January 26, 2021
വീഡിയോ പുറത്തിറങ്ങിയ ഉടൻ രാജ്ദീപ് തന്‍റെ പ്രസ്താവന പിൻവലിക്കുകയും മറ്റൊരു ട്വീറ്റ് പുറത്തുവിടുകയും ചെയ്തു.'ട്രാക്ടർ ഓടിക്കവെ മരിച്ച നവനീത് സിങിനെ ഡൽഹി പോലീസ് വെടിവച്ചു കൊന്നതായി കർഷക പ്രക്ഷോഭകർ പറയുേമ്പാൾ ഈ വീഡിയോയിൽ കാണുന്നത് മറ്റൊന്നാണ്. പോലീസ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുന്നതിനിടെ ട്രാക്ടർ മറിഞ്ഞതായി വീഡിയോ വ്യക്തമാക്കുന്നു. കർഷക പ്രക്ഷോഭകരുടെ ആരോപണങ്ങൾ നിലനിൽക്കുന്നില്ല. പോസ്റ്റ്‌മോർട്ടം കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ' -രാജ്ദീപ് ട്വീറ്റിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.