സി.എ.എക്കെതിരെ യു.എൻ മനുഷ്യാവകാശ സംഘടന സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: അസാധാരണ നീക്കത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേസിൽ കക്ഷിചേരാൻ മനുഷ്യാവകാശങ്ങൾക്കുള്ള െഎക്യരാഷ്ട്ര സഭ കമീഷണർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. എന്നാൽ, നീക്കത്തെ വിദേശ മന്ത്രാലയം വിമർശിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ വർഗീയാക്രമണത്തെ അപലപിച്ചതിന് ഇറാൻ സ്ഥാനപതിയെ ഇന്ത്യ വിളിച്ചുവരുത്തുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഇതുമായി ബന്ധപ്പെട്ട് മുസ്ലിംകൾക്കെതിരായ ആക്രമണങ്ങൾക്കെതിരെയും ആഗോളതലത്തിൽ പ്രതിഷേധമുയരുന്നതിനിടയിലാണ് പുതിയ സംഭവ വികാസം.
പൗരത്വ ഭേദഗതി നിയമം വർഗീയാക്രമണങ്ങൾക്കും പൊലീസ് അതിക്രമത്തിനും ഇടയാക്കിയിട്ടും അതിനെതിരായ ഹരജികൾ സുപ്രീംകോടതി നീട്ടിക്കൊണ്ടുപോകുകയാണ്. സുപ്രീംകോടതി നാലാഴ്ച അനുവദിച്ചിട്ടും ഹരജികളിൽ കേന്ദ്ര സർക്കാർ മറുപടി നൽകിയിട്ടുമില്ല. ഇതിനിടെയാണ്, മനുഷ്യാവകാശങ്ങൾക്കുള്ള യു.എൻ സ്ഥാനപതിയും മുൻ ചിലി പ്രസിഡൻറുമായ മിഷേൽ ബേഷ്ലെറ്റ് ജെരിയ സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
അമിക്കസ് ക്യൂറി എന്ന നിലയിൽ വിഷയത്തിൽ ഇടപെടാൻ യു.എൻ മനുഷ്യാവകാശ കമീഷൻ ആഗ്രഹിക്കുന്നുവെന്നും മനുഷ്യാവകാശ സംരക്ഷണത്തിനുള്ള െഎക്യരാഷ്ട്ര െപാതുസഭയുെട പ്രമേയം മുൻനിർത്തിയാണിതെന്നും മിഷേൽ ബോധിപ്പിച്ചു. സുപ്രീംകോടതിയിൽ ഹരജിക്കാർ ഉന്നയിച്ച ആരോപണങ്ങൾ ശരിവെച്ചുകൊണ്ടല്ല ഇൗ അപേക്ഷ. പൗരത്വ നിയമം കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും വേണ്ടിയുള്ള അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങളുമായി ബന്ധപ്പെട്ട് ചില പ്രധാന ചോദ്യങ്ങളുയർത്തുന്നുണ്ടെന്ന് യു.എൻ സ്ഥാനപതി പറഞ്ഞു. രാഷ്ട്രീയ പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിയുടെയും സാമ്പത്തിക-സാമൂഹിക അവകാശങ്ങൾക്കുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെയും അടിസ്ഥാനത്തിലാണ് സ്ഥാനപതി ചോദ്യങ്ങളുന്നയിച്ചിരിക്കുന്നത്. പൗരത്വവുമായി ബന്ധപ്പെട്ട നിയമനിർമാണവും നയവും ഇതിെൻറ അടിസ്ഥാനത്തിലാകണമെന്നും മിഷേൽ ബോധിപ്പിച്ചു. അഹ്മദി, ശിയ, ഹസാറ മുസ്ലിംകൾക്ക് പൗരത്വ ഭേദഗതി നിയമത്തിെൻറ സംരക്ഷണം ലഭിക്കേണ്ടതുണ്ട് എന്ന് അപേക്ഷയിലുണ്ട്.
സുപ്രീംകോടതിയിൽ യു.എൻ സ്ഥാനപതി ഹരജി നൽകിയ വിവരം ജനീവയിലെ െഎക്യരാഷ്ട്ര സഭ ആസ്ഥാനത്തുനിന്നാണ് അറിഞ്ഞതെന്ന് വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാർ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്, നിയമ നിർമാണം പാർലമെൻറിെൻറ പരമാധികാരമാണ്. അതുകൊണ്ട് വിഷയത്തിൽ വിദേശത്തുള്ള കക്ഷിക്ക് നിയമപരമായ സാധുതയില്ല. പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമായി സാധുവാണെന്ന നിലപാടാണ് ഇന്ത്യക്ക്. വിഭജനത്തെ തുടർന്നുണ്ടായ മനുഷ്യാവകാശ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രതിബദ്ധതയാണിതെന്നും വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.
എന്നാൽ, പൗരത്വ ഭേദഗതി നിയമം നടപ്പാകുന്നത്, പൗരത്വം നേടാനുള്ള ജനങ്ങളുടെ അവകാശത്തില്‍ വിവേചനം സൃഷ്ടിക്കുമെന്ന് യു.എന്‍ സ്ഥാനപതിയുടെ വക്താവ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.