ഐ.എസിൽ ചേർന്ന് അഫ്ഗാൻ ജയിലിലുള്ള മലയാളി വനിതകളെ തിരിച്ചുകൊണ്ടുവന്നേക്കില്ല
text_fieldsന്യൂഡൽഹി: ഭർത്താക്കന്മാർക്കൊപ്പം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) കണ്ണികളായി അഫ്ഗാനിസ്താനിൽ ജയിലിലായ നാല് മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന് കേന്ദ്രം. സോണിയ സെബാസ്റ്റ്യൻ എന്ന ആയിശ, മെറിൻ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ ഈസ, റഫീല എന്നിവരാണ് ഈ മലയാളി യുവതികൾ.
2016-18 കാലയളവിലാണ് ഇവർ അഫ്ഗാനിലെ നങ്കാർഹറിലേക്കു പോയത്. വിവിധ ആക്രമണങ്ങളിലായി ഇവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെട്ടു. 2019 നവംബർ, ഡിസംബർ മാസങ്ങളിലായി അഫ്ഗാൻ അധികൃതർ മുമ്പാകെ കീഴടങ്ങിയ ഐ.എസ് ഭീകരർക്കൊപ്പമാണ് നാലു മലയാളി വനിതകളും ജയിലിലായത്.
ഇന്ത്യ അടക്കം 13 രാജ്യങ്ങളിൽ നിന്നുള്ള 408 ഐ.എസ് അംഗങ്ങൾ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് അഫ്ഗാൻ അധികൃതർ കഴിഞ്ഞ ഏപ്രിലിൽ പറഞ്ഞിരുന്നു.ഇവരെ അതതു രാജ്യങ്ങളിലേക്കു തിരിച്ചയക്കാൻ ചർച്ച നടത്തി വരുന്നതായും അവർ വിശദീകരിച്ചു.
ഇന്ത്യയുടെ മറുപടി അഫ്ഗാൻ കാത്തിരിക്കുന്നു. എന്നാൽ ഈ നാലു യുവതികളെ ഇന്ത്യയിലേക്കു മടങ്ങാൻ അനുവദിക്കുന്ന കാര്യത്തിൽ വിവിധ സർക്കാർ ഏജൻസികൾക്ക് ഒരേ അഭിപ്രായമല്ല. അതുകൊണ്ടു തന്നെ അവരെ നാട്ടിലേക്കു മടങ്ങുന്നതിന് അനുവദിക്കാൻ ഇടയില്ലെന്നും 'ദി ഹിന്ദു' ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കുകയും രാജ്യത്ത് ഇവർക്കെതിരെ നിലനിൽക്കുന്ന കേസുകളിൽ മാപ്പുസാക്ഷിയാക്കുകയും ചെയ്യുക എന്നതാണ് വിവിധ ഏജൻസികൾക്കിടയിലുള്ള ഒരഭിപ്രായം. എന്നാൽ അവരുടെ തീവ്രചിന്താഗതി രാജ്യത്ത് കൂടുതൽ കുഴപ്പങ്ങൾക്കു കാരണമാകാം എന്നതാണ് മറ്റൊരു കാഴ്ചപ്പാട്. കേരളത്തിൽ നിന്ന് 21 പേരുടെ സംഘം 2016ൽ ഇന്ത്യ വിട്ടതായി എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഭർത്താവ് അബ്ദുൽ റശീദ് അബ്ദുല്ലെക്കാപ്പം കാസർകോട് സ്വദേശിനി സോണിയ 2016 മേയ് 31നാണ് ഇന്ത്യ വിട്ടതെന്ന് എൻ.ഐ.എ പറയുന്നു.
പാലക്കാട്ടുകാരനായ ബെസ്റ്റിൻ വിൻസൻറാണ് മെറിൻ ജേക്കബിെൻറ ഭർത്താവ്. ഐ.എസ് മേഖലയിലേക്ക് 2016ലാണ് അവർ പോയത്. വിവാഹ ശേഷം ഇസ്ലാം മതം സ്വീകരിച്ച് വിൻസൻറ് യഹ്യ എന്ന് പേരുമാറ്റി. പിന്നീട് അഫ്ഗാനിൽ കൊല്ലപ്പെട്ടു. ഇവർക്കൊപ്പമാണ് വിൻസൻറിെൻറ സഹോദരൻ ബെക്സനും ഭാര്യ നിമിഷ എന്ന ഫാത്തിമയും അഫ്ഗാനിലേക്കു കടന്നത്.കാസർകോട് ഫിസിഷ്യനായിരുന്ന ഐജാസ് എന്നയാളാണ് റഫീലയെ വിവാഹം ചെയ്തത്. അഫ്ഗാനിലെ ജലാലാബാദിൽ 2020 ആഗസ്റ്റിൽ ഇയാൾ െകാല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.