വിവര സ്വകാര്യതയിൽ അനുരഞ്ജനമില്ലെന്ന് മന്ത്രി രവിശങ്കർ പ്രസാദ്
text_fieldsന്യൂഡൽഹി: സ്വകാര്യതയെ ഗൗരവമായി കാണുന്ന രാജ്യമാണ് ഇന്ത്യയെന്നും അതിൽ, വിവര സ്വകാ ര്യത അവിഭാജ്യ ഘടകമാണെന്നും കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പ്രമുഖരുട െ വാട്സ്ആപ് ചോർത്തൽ വൻ വാർത്തയായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഡേ റ്റയുമായി ബന്ധപ്പെട്ട സർവാധികാരം ഒരു തരത്തിലും അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊളംബോയിൽ നടന്ന കോമൺവെൽത്ത് നിയമമന്ത്രിമാരുടെ സമ്മേളനത്തിൽ രവിശങ്കർ പ്രസാദ് ഈ വിഷയത്തിൽ ഇന്ത്യൻ നിലപാട് അടിവരയിട്ട് അവതരിപ്പിച്ചതായി ഔദ്യോഗിക വാർത്ത കുറിപ്പിൽ പറഞ്ഞു. ഡിജിറ്റൽ സാമ്പത്തിക വ്യവഹാരത്തിൽ, ഡേറ്റ നിർണായക സ്ഥാനം വഹിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
വ്യക്തികൾക്ക് അവരവരുടെ ഡേറ്റയിൽ നിയന്ത്രണം ലഭിക്കണം. അതിെൻറ വ്യാപാരസംബന്ധിയായ ഉപയോഗവും അവർക്ക് നിയന്ത്രിക്കാനാകണം. രാജ്യം വലുതായാലും ചെറുതായാലും അവരുടെ ഡേറ്റയിലുള്ള പരമാധികാരം അംഗീകരിക്കപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമൂഹ മാധ്യമമായ വാട്സ്ആപ്പിൽ ഇസ്രായേൽ സാങ്കേതിക വിദ്യയും സ്ഥാപനവും മുഖേന ചാരപ്പണി നടത്തിയത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, മനുഷ്യാവകാശ-സാമൂഹിക പ്രവർത്തകർ, നയതന്ത്രജ്ഞർ, രാഷ്ട്രീയ എതിരാളികൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ വാട്സ്ആപ്പിൽ നുഴഞ്ഞുകയറി പാസ്വേഡ് അടക്കം സൂക്ഷ്മ വിവരങ്ങളും ചിത്രങ്ങളും ചോർത്തിയെന്ന് വാട്സ്ആപ് ഉടമകളായ ഫേസ്ബുക്ക് തന്നെയാണ് വെളിപ്പെടുത്തിയത്. ഇസ്രായേലിെൻറ ‘പെഗാസസ്’ എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് ചാരവൃത്തി സ്ഥാപനമായ എൻ.എസ്.ഒ ഗ്രൂപ്പാണ് ഇന്ത്യയിൽനിന്നടക്കം ആഗോളതലത്തിൽ ഉന്നമിട്ടവരുടെ മൊബൈൽ ഫോണിൽനിന്ന് വിവരങ്ങൾ ചോർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.