റൺപെരുന്നാളാവണം: ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ അങ്കം
text_fieldsസതാംപ്ടൺ: ലേറ്റാ വന്താലും ലേറ്റസ്റ്റായി വരുവേൻ... രജനീകാന്തിെൻറ പഞ്ച് ഡയലോഗി ലാണ് ആരാധകരുടെ വിശ്വാസം. 12ാമത് ലോകകപ്പിലെ ഒമ്പത് ടീമുകളും ഒന്നും രണ്ടും മത്സരങ്ങ ൾ കളിച്ചുതീർത്തപ്പോൾ പാഡ്കെട്ടാനൊരുങ്ങുന്ന വിരാട് കോഹ്ലിയും സംഘവും കാത്തിര ിപ്പിെൻറ മുഷിപ്പു മാറ്റി റൺപെരുന്നാൾകൊണ്ട് വരവ് കെേങ്കമമാക്കുമെന്നാണ് പ്ര തീക്ഷ. ആദ്യ രണ്ട് കളിയും തോറ്റ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഇന്ത്യ ജയത്തോടെ തുട ങ്ങാനൊരുങ്ങുേമ്പാൾ ഫാഫ് ഡുെപ്ലസിസിെൻറ സംഘത്തിന് ജീവൻ നിലനിർത്താനുള്ള പോരാട്ടമാണ്. ഇന്ത്യൻ സമയം ഉച്ച മൂന്ന് മുതൽ സതാംപ്ടണിലെ റോസ്ബൗളിലാണ് മത്സരം.
ബില്യൺ ഡ്രീംസ്
നൂറു കോടി സ്വപ്നങ്ങളും പ്രാർഥനകളുമാണ് കോഹ്ലിയുടെ കരുത്തും സമ്മർദവും. െഎ.പി.എൽ പോരാട്ടം കഴിഞ്ഞ് രണ്ടാഴ്ച മുമ്പ് ഇംഗ്ലണ്ടിലെത്തിയ കോഹ്ലിപ്പട രണ്ട് സന്നാഹമത്സരങ്ങളുടെ കൂടി പിൻബലത്തിലാണ് വിശ്വപോരാട്ടത്തിന് പാഡണിയാനൊരുങ്ങുന്നത്. ന്യൂസിലൻഡിനെതിരെ സന്നാഹത്തിൽ തോറ്റമ്പിയപ്പോൾ, ബംഗ്ലാദേശിനെതിരെ എം.എസ്. ധോണിയുടെ സെഞ്ച്വറി ബലത്തിലായിരുന്നു ജയം. മറ്റ് ടീമുകളെല്ലാം നേരേത്ത കളിതുടങ്ങിയപ്പോൾ പരിശീലനവും കറക്കവുമായി ഇംഗ്ലീഷ് കാലാവസ്ഥക്കൊപ്പം ഇഴുകിച്ചേരുകയായിരുന്നു ടീം. ഇനി അങ്കത്തട്ടിൽ.
കടലാസിൽ ഇന്ത്യയാണ് പുലികൾ. ഏകദിന റാങ്കിങ്ങിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനം. കിരീട സാധ്യതയിലും മുന്നിൽ. വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ ബാറ്റിങ് നിര, ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും നയിക്കുന്ന പേസ് അറ്റാക്ക്. കൈക്കുഴയിലെ മായാജാലക്കാരായ കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലും. ഒാൾറൗണ്ട് മികവുമായി ഹാർദിക് പാണ്ഡ്യയും കേദാർജാദവും. 2011ൽ കപ്പടിച്ച എം.എസ്. ധോണി, സചിൻ ടെണ്ടുൽകർ, യുവരാജ് സിങ്, ഗൗതം ഗംഭീർ, വിരേന്ദർ സെവാഗ് സംഘത്തോട് കിടപിടിക്കുന്നതാണ് കോഹ്ലിപ്പടയും. വിക്കറ്റിനു പിന്നിൽ സൂപ്പർനായകെൻറ റോളിൽ എം.എസ്. ധോണികൂടി നിലയുറപ്പിക്കുന്നതോടെ കോഹ്ലിയുടെ ഉൗർജം പതിന്മടങ്ങാണ്. 2017ൽ ചാമ്പ്യൻസ് ട്രോഫി ൈഫനലിലെ തോൽവിക്കു പിന്നാലെ സൃഷ്ടിച്ചെടുത്ത സ്ഥിരതയുള്ള സംഘവുമായാണ് ഇന്ത്യയുടെ 12ാം ലോകകപ്പ് ടാസ്ക്.
കഴിഞ്ഞ ഏഴ് കളിയിലും കാഴ്ചക്കാരായി നിന്നതാണ് ഇന്ത്യയുടെ മറ്റൊരു നേട്ടം. പിച്ചിെൻറയും കാലാവസ്ഥയുടെയും സ്വഭാവവും ആദ്യ 10 ഒാവറുകളിൽ എങ്ങനെ ബാറ്റ്ചെയ്യണമെന്ന പാഠങ്ങളും നേടിക്കഴിഞ്ഞു.
പാകിസ്താൻ 105 റൺസിന് പുറത്തായി ഏഴ് വിക്കറ്റിന് തോറ്റതും ശക്തരായ ഇംഗ്ലണ്ടിനെതിരെ 348 റൺസടിച്ച് 14 റൺസിന് ജയിച്ചതും കണ്ടതിെൻറ അനുഭവസമ്പത്തും കോഹ്ലിയുടെ മനസ്സിലുണ്ടാവും. ബാറ്റിങ്ങിൽ നാലാം നമ്പറിൽ ഇരിപ്പുറപ്പിച്ച കെ.എൽ. രാഹുലിെൻറ ഫോമാണ് വലിയ ആശ്വാസം. ബംഗ്ലാദേശിനെതിരായ സന്നാഹത്തിൽ രാഹുലിെൻറ സെഞ്ച്വറി ഇന്നിങ്സുമായാണ് രാഹുൽ സ്ഥാനമുറപ്പാക്കിയത്. ബൗളിങ്ങിൽ ബുംറ, ഷമി കൂട്ടിന് പുറമെ ഭുവനേശ്വർ കുമാർ മൂന്നാം സീമറായി വരുേമാ അേതാ, ഹാർദിക് പാണ്ഡ്യ റോൾ ഏറ്റെടുക്കുമോ. ഒരുമാസത്തിലേറെയായി കളിക്കാനിറങ്ങാത്ത കേദാർ ജാദവിെൻറ വിധിയെന്താവും. കുൽദീപ്-ചഹൽ കൂട്ടിനിടയിൽ രവീന്ദ്ര ജദേജക്ക് പണിപോവുമോ? കോഹ്ലിയുടെ െപ്ലയിങ് ഇലവൻ പ്രഖ്യാപനത്തോടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരമുണ്ടാവുെമന്നാണ് പ്രതീക്ഷ.
ദക്ഷിണാഫ്രിക്കയുടെ പരിക്കുകാലം
മുൻ നായകൻ ജാക് കാലിസ് നൽകിയ ഉപദേശംപോലെയാണ് കാര്യങ്ങൾ. സെമി സ്വപ്നങ്ങളിൽ ദക്ഷിണാഫ്രിക്കക്കിത് നിർണായകമാണ്. തോറ്റെങ്കിലും രണ്ട് കളിയുടെ പരിചയം പോസിറ്റാവുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ ആദ്യ മത്സരമെന്ന പരിചയക്കുറവിനെ ആയുധമാക്കി അടിച്ചിടാനാണ് കാലിസിെൻറ സിദ്ധാന്തം.
എന്നാൽ, പരിക്കാണ് ക്യാപ്റ്റൻ ഫാഫ് ഡുെപ്ലസിസിന് തലവേദനയാവുന്നത്. പേസ് ബൗളർ ലുൻഗി എൻഗിഡിക്ക് ഇന്ത്യക്കെതിരായ മത്സരത്തിനില്ലെന്ന റിപ്പോർട്ടിന് പിന്നാലെ, ഡെയ്ൽ സ്റ്റെയിൻ ലോകകപ്പ് ടീമിൽനിന്നും പുറത്തായി. ഹാഷിം ആംല തിരിച്ചെത്തുന്നതാണ് ഏക ആശ്വാസം. ബൗളിങ്ങിൽ കഗിസോ റബാദയും അൻഡിലെ പെഹ്ലുക്വായോയും പ്രിേട്ടാറിയസുമാണ് ആശ്രയം. സ്പിൻ കരുത്തായി പരിചയ സമ്പന്നനായ ഇംറാൻ താഹിറുമുണ്ട്. എങ്കിലും മുറിവേറ്റ ദക്ഷിണാഫ്രിക്കക്ക് തിരിച്ചുവരവിെൻറ നിർണായക നിമിഷമാണ് ഇൗ പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.