നീരവ് മോദിയെ കൈമാറണം –ഇന്ത്യ
text_fieldsലണ്ടൻ: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടി രൂപ വായ്പയെടുത്ത് രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറണമെന്ന ആവശ്യവുമായി ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷൻ യു.കെ സെൻട്രൽ അധികൃതരെ സമീപിച്ചു. രേഖകൾ ഉടൻ കൈമാറും. കുറ്റവാളിയെ പിടികൂടി രാജ്യത്തിന് കൈമാറാൻ വാറൻറ് പുറപ്പെടുവിക്കണം. ഇതിനായി യു.കെ ആഭ്യന്തരവകുപ്പ് ഒാഫിസ് നടപടി തുടങ്ങിയതായി റിപ്പോർട്ടുണ്ട്.
നീരവ് മോദി ഇപ്പോൾ എവിെടയാണെന്ന് വ്യക്തമല്ല. എന്നാൽ, കഴിഞ്ഞ ജൂണിൽ നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. യു.കെയിലെ നിയമം അനുസരിച്ച് കുറ്റവാളിയെ കൈമാറണമെങ്കിൽ കോടതി ഉത്തരവും ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ അനുമതിയും വേണം. ഇൗ വർഷമാദ്യം മോദി ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് ലണ്ടനിൽ എത്തിയിരുന്നു. ഫെബ്രുവരിയിൽ ഇന്ത്യ പാസ്പോർട്ട് റദ്ദാക്കിരുന്നു.
രാജ്യം വിട്ടശേഷം യു.കെ, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ എത്തിയതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. വായ്പതട്ടിപ്പ് കേസിൽ നീരവ് മോദിയും അമ്മാവൻ െമഹുൽ ചോക്സിയുമാണ് പ്രധാന പ്രതികൾ. കഴിഞ്ഞ ജനുവരി 16നാണ് ഇവർ രാജ്യംവിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.