മോദി പറഞ്ഞതു പോലെയല്ല; 2011ൽ തന്നെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറി
text_fieldsന്യൂഡൽഹി: 2024ൽ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യയെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറ്റുമെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എന്നാൽ 2011ൽ തന്നെ ഇന്ത്യ മൂന്നാമത്തെ സമ്പദ് ശക്തി എന്ന നേട്ടം കൈവരിച്ചിരുന്നു. ലോക ബാങ്കിന്റെ റിപ്പോർട്ടനുസരിച്ച് യു.എസ്, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ലോക സമ്പദ് വ്യവസ്ഥയുടെ ആദ്യ മൂന്ന് സ്ഥാനങ്ങൾ കൈയാളുന്ന രാജ്യങ്ങൾ. 2011ൽ ജപ്പാനെ പിന്തള്ളിയാണ് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായത്.
ഇക്കാര്യങ്ങൾ ശരിക്കും മനസിലാക്കാതെയാണോ പ്രധാനമന്ത്രി ഇന്ത്യയെ വീണ്ടും മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറ്റുമെന്ന് പ്രഖ്യാപിച്ചത് എന്നാണ് ഉയരുന്ന ചോദ്യം. ഈ ഘട്ടത്തിൽ ആഗോള സമ്പദ് വ്യവസ്ഥയിൽ ഇന്ത്യക്ക് എത്രാം സ്ഥാനമാണ് എന്നുള്ളത് എന്ന് പോലുമറിയാത്ത ഒരു പ്രധാനമന്ത്രിയാണോ രാജ്യം ഭരിക്കുന്നത് എന്ന ചോദ്യമുയരുന്നതും സ്വാഭാവികം.
തന്റെ മൂന്നാമത്തെ ടേമിൽ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. തന്റെ ആദ്യ ടേമിൽ ഇന്ത്യ 10ാമത്തെ സമ്പദ് വ്യവസ്ഥയായിരുന്നു. രണ്ടാമത്തെ ടേമിൽ ഇന്ത്യ അഞ്ചാംസ്ഥാനത്തെത്തി. മൂന്നാം ടേമിൽ മൂന്നാംസ്ഥാനത്തെത്തുമെന്നായിരുന്നു മോദിയുടെ ഉറപ്പ്. ജി20 ഉച്ചകോടിക്കായി നവീകരിച്ച പ്രഗതി മൈതാൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.