ഇന്ത്യയിൽ ലഭിക്കുന്ന ജനപിന്തുണ വാട്സ്ആപ്പ് ചൂഷണം ചെയ്യുന്നില്ലെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യ; കേസ് തള്ളി
text_fieldsന്യൂഡൽഹി: ഫേസ്ബുക്കിെൻറ ഉടമസ്ഥതയിലുള്ള മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിനെതിരെ വന്ന വിശ്വാസ വഞ്ചന കേസ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) തള്ളി. ഇന്ത്യയിലെ ഡിജിറ്റൽ പേയ്മൻറ് മാർക്കറ്റിൽ വലിയ സ്ഥാനം നേടിയെടുക്കാനായി ആപ്പിന് രാജ്യത്തുള്ള വലിയ ജനപിന്തുണ ചൂഷണം ചെയ്യുന്നുണ്ടെന്നായിരുന്നു ആരോപണം.
വാട്സ്ആപ്പ് അവരുടെ ആപ്പിനകത്ത് തന്നെ ഡിജിറ്റൽ പേയ്മൻറ് സംവിധാനമായ 'വാട്സ്ആപ്പ് പേ' അവതരിപ്പിച്ച്, ഇന്ത്യയിലുള്ള കോടിക്കണക്കിന് യൂസർമാരെ അത് ഉപയോഗിക്കാൻ നിർബന്ധിക്കുകയാണെന്നും അവർക്ക് രാജ്യത്തുള്ള ജനപിന്തുണ അവർ ചൂഷണം ചെയ്യുകയാണെന്നുമായിരുന്നു ഒൗദ്യോഗികമായി ലഭിച്ച പരാതി. നേരത്തെ ബ്രസീലും 'വാട്സ്ആപ്പ് പേ'ക്കെതിരെ രംഗത്തെത്തിയിരുന്നു.
ചൊവ്വാഴ്ച പരസ്യപ്പെടുത്തിയ 41 പേജുള്ള ഒൗദ്യോഗിക ഉത്തരവിൽ കോമ്പറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യ വാട്സ്ആപ്പിെൻറ കാര്യത്തിൽ ആൻറി ട്രസ്റ്റ് നിയമങ്ങളുടെ ലംഘനങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അറിയിച്ചു. രാജ്യത്ത് ആപ്പ് ഉപയോഗിക്കുന്നവരിൽ ഒരു ശതമാനം ആളുകൾക്ക് മാത്രമാണ് നിലവിൽ വാട്സ്ആപ്പ് പേ സംവിധാനം ലഭിക്കുന്നുള്ളൂവെന്നും ഒാർഡറിൽ പറയുന്നുണ്ട്.
എന്തായാലും സംഭവത്തിൽ വാട്സ്ആപ്പ് പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല. ഇന്ത്യയിൽ നിലവിൽ ഡിജിറ്റൽ പേയ്മെൻറ് സേവനം നടത്തുന്ന ഗൂഗ്ൾ പേ, ഫോൺ പേ, പേടിഎം, തുടങ്ങിയ നിരവധി ആപ്പുകൾക്ക് വലിയ ഭീഷണിയായിരിക്കും വാട്സ്ആപ്പിെൻറ പുതിയ പേയ്മെൻറ് സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.