Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ്രിക്​സിന്‍റെ വികസന...

ബ്രിക്​സിന്‍റെ വികസന ബാങ്കിൽ അംഗമാകാൻ യു.എ.ഇ, ബംഗ്ലാദേശ്,​ ഉറു​ഗ്വേ​ എന്നീ രാജ്യങ്ങളെ ക്ഷണിച്ച്​ ഇന്ത്യ

text_fields
bookmark_border
ബ്രിക്​സിന്‍റെ വികസന ബാങ്കിൽ അംഗമാകാൻ യു.എ.ഇ, ബംഗ്ലാദേശ്,​ ഉറു​ഗ്വേ​ എന്നീ രാജ്യങ്ങളെ ക്ഷണിച്ച്​ ഇന്ത്യ
cancel

ന്യൂഡൽഹി: ബംഗ്ലാദേശ്​, യു.എ.ഇ, ഉറു​ഗ്വേ​ എന്നീ രാജ്യങ്ങളെ ബ്രിക്​സ്​ വികസന ബാങ്കിലേക്ക്​ സ്വാഗതം ചെയ്​ത്​ ഇന്ത്യ. വിദേശകാര്യ മന്ത്രാലയം വക്​താവ്​ അരിന്ദം ബാഗിയാണ്​ വിവിധ രാജ്യങ്ങളെ സ്വാഗതം ചെയ്​തത്​. പുതിയ രാജ്യങ്ങൾ എത്തുന്നതോടെ വികസ്വര രാജ്യങ്ങളെ ശക്​തമായ ബാങ്കായി ബ്രിക്​സ്​ ന്യു ഡെവലപ്​മെന്‍റ്​ ബാങ്ക്​ മാറുമെന്ന്​ അരിന്ദം ബാഗി വ്യക്​തമാക്കി.

2020 അവസാനത്തോടെയാണ്​ എൻ.ഡി.ബി ബോർഡ്​ ഓഫ്​ ഗവർണർ പുതിയ അംഗങ്ങളെ ഉൾപ്പെടുത്താനുള്ള ചർച്ചകൾക്ക്​ തുടക്കം കുറിച്ചത്​. തുടർന്ന്​ യു.എ.ഇ, ഉറുഗ്വേ, ബംഗ്ലാദേശ്​ എന്നിവരെ അംഗങ്ങളാക്കാൻ ധാരണയിലെത്തി. തുടർന്ന്​ ഈ രാജ്യങ്ങളെ ഔദ്യോഗികമായി അംഗങ്ങളാകാൻ ക്ഷണിച്ചുകൊണ്ടുള്ള കുറിപ്പും പുറത്തിറക്കി.

അടിസ്ഥാനസൗകര്യ വികസനം, സുസ്ഥിര വികസനം എന്നിവയിൽ പുതിയ അംഗങ്ങൾക്ക്​ സഹകരണം ഉറപ്പാക്കാൻ സാധിക്കുമെന്ന്​ എൻ.ഡി.ബി പ്രസിഡന്‍റ്​ മാർക്കോസ്​ ട്രോജ്യോ പറഞ്ഞു. ഘട്ടം ഘട്ടമായി ബാങ്കിലെ അംഗങ്ങളുടെ എണ്ണം ഉയർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brics
News Summary - ndia welcomes Bangladesh, UAE, Uruguay as new members of BRICS New Development Bank
Next Story