മാലദ്വീപിന് ഇന്ത്യ 140 കോടി ഡോളർ സഹായം നൽകും
text_fieldsന്യൂഡൽഹി: മാലദ്വീപിന് ഇന്ത്യ 140 കോടി ഡോളറിെൻറ സഹായം നൽകുമെന്ന് പ്രധാനമന്ത്രി ന രേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇന്ത്യ സന്ദർശിക്കുന്ന മാലദ്വീപ് പ്രസിഡൻറ് ഇബ്രാഹിം മു ഹമ്മദ് സാലിഹുമായി നടത്തിയ ചർച്ചക്കു ശേഷമാണ് പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ച ത്. വിസ, സമുദ്ര സുരക്ഷ എന്നിവ ഉൾപ്പെടെ നാലു കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു. ചർച്ച ഫലപ്രദമാണെന്നും ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്നും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
രണ്ടു രാജ്യങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്ക് സ്വന്തം മണ്ണ് അനുവദിക്കില്ലെന്ന് മോദി പറഞ്ഞു. മാലദ്വീപുമായി മികച്ച വ്യാപാര ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യൻ കമ്പനികൾക്ക് അവിടെ അവസരങ്ങൾ വർധിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മൂന്നു ദിവസത്തെ സന്ദർശനത്തിന് ഞായറാഴ്ചയാണ് മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് സാലിഹ് ഇന്ത്യയിലെത്തിയത്. അധികാരമേറ്റ ശേഷം അദ്ദേഹത്തിെൻറ ആദ്യ വിദേശ സന്ദർശനമാണിത്.
നവംബർ 17ന് മുഹമ്മദ് സാലിഹിെൻറ സത്യപ്രതിജ്ഞ ചടങ്ങിൽ മോദി പെങ്കടുത്തിരുന്നു. ഫെബ്രുവരി അഞ്ചിന് അന്നത്തെ മാലദ്വീപ് പ്രസിഡൻറ് അബ്ദുല്ല യമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് വിമർശിച്ച ഇന്ത്യ രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും ആവശ്യെപ്പട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.