എണ്ണ ഇറക്കുമതി നിർത്തിയാൽ ഇന്ത്യക്ക് പ്രത്യേക പരിഗണന നൽകില്ല -ഇറാൻ
text_fieldsന്യൂഡൽഹി: ചബ്ബാർ തുറമുഖ വികസനത്തിന് സഹായം നൽകാമെന്ന വാഗ്ദാനം ഇന്ത്യ പാലിച്ചില്ലെന്ന് ഇറാൻ ഡെപ്യൂട്ടി അംബാസഡർ മസൂദ് റെസ്വാനിയൻ രാഹഖി. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയാൽ ഇന്ത്യക്ക് നൽകുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എസ് പോലുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങി ഇറാനിൽ നിന്നുള്ള വിഹിതം കുറച്ചാൽ ഇന്ത്യക്ക് നൽകുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കും. ചബ്ബാർ തുറമുഖവുമായി ബന്ധപ്പെട്ട വികസനത്തിൽ ഇന്ത്യ വാഗ്ദാനം പാലിക്കാത്തത് നിർഭാഗ്യകരമാണ്. ചബ്ബാറിലെ സഹകരണം നയതന്ത്ര സ്വഭാമുള്ളതാണെന്ന് കരുതുന്നുണ്ടെങ്കിൽ ഇന്ത്യ ആവശ്യമായ നടപടികൾ സ്വകീരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒരു സെമിനാറിൽ സംസാരിക്കവെ രാഹഖി പറഞ്ഞു.
ഡൽഹിയിൽ നടന്ന ‘ആഗോള നയതന്ത്രം: ഉയർന്നു വരുന്ന വെല്ലുവിളികളും അവസരങ്ങളും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ അതിെൻറ പ്രതിഫലനവും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.