Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനാധിപത്യത്തി​െൻറ...

ജനാധിപത്യത്തി​െൻറ തകർച്ച കണ്ട്​ ഇന്ത്യ വിലപിക്കുകയാണ്​ -രാഹുൽ 

text_fields
bookmark_border
ജനാധിപത്യത്തി​െൻറ തകർച്ച കണ്ട്​ ഇന്ത്യ വിലപിക്കുകയാണ്​ -രാഹുൽ 
cancel

ന്യൂഡൽഹി: കർണാടകയിൽ കേവല ഭൂരിപക്ഷമില്ലാതെ അധികാരത്തിലേറിയ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനമുയർത്തി  കോൺഗ്രസ്​ ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി. 

കേവല ഭൂരിപക്ഷമില്ലെന്ന്​ വ്യക്​തമാണെങ്കിലും കർണാടകയിൽ സർക്കാർ രൂപീകരിക്കണമെന്ന​ ബി.ജെ.പിയുടെ അന്യായമായ ശാഠ്യം ഭരണഘടനയെ പരിഹസിക്കലാണെന്ന്​ രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.  ഇൗ പകൽ ബി.ജെ.പി അവരുടെ പൊള്ളയായ വിജയം ആഘോഷിക്കു​േമ്പാൾ, ജനാധിപത്യത്തി​​​െൻറ നാശം കണ്ട്​ ഇന്ത്യ വിലപിക്കുകയാണെന്നും രാഹുൽ പറഞ്ഞു. 

Congress Protest
വിധാൻ സൗധയിലെ ഗാന്ധി പ്രതിമക്ക്​ മുമ്പിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ്​ നേതാക്കൾ
 

അതേസമയം, ഭൂരിപക്ഷമില്ലാതെ സത്യപ്രതിജ്​ഞ ചെയ്​ത്​ മുഖ്യമന്ത്രിയായ ബി.എസ്​ യെദിയൂരപ്പയുടെ നടപടിക്കെതിരെ കർണാടക നിയമസഭ വിധാൻ സൗധയിലെ ഗാന്ധി പ്രതിമക്ക്​ മുന്നിൽ കോൺഗ്രസ്​ നേതാക്കൾ കുത്തിയിരുന്ന്​ പ്രതിഷേധിച്ചു. സിദ്ധരാമയ്യ, ഗുലാംനബി ആസാദ്​, അശോക്​ ഗെഹ്​ലോട്ട്, മല്ലികാർജുൻ ഖാർഗെ, കെ.സി വേണുഗോപാൽ തുടങ്ങി മുതിർന്ന കോൺഗ്രസ്​ നേതാക്കൾ പ്രതിഷേധത്തിൽ പ​െങ്കടുത്തു. ജെ.ഡി.എസ്​ എം.എൽ.എമാരും പ്രതിഷേധത്തിൽ അണിചേരും. 

എന്നാൽ, കോൺഗ്രസിന്​ പ്രതിഷേധിക്കണമെങ്കിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും സിദ്ധരാമയ്യക്കുമെതിരെ പ്രതിഷേധിക്ക​െട്ട എന്നും ഇവർ മൂവരുമാണ്​ കോൺഗ്രസിനെ നശിപ്പിച്ചതെന്നും കേന്ദ്രമന്ത്രി അനന്ത്​ കുമാർ പ്രതികരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress protestdemocracymalayalam newsKarnataka electionBJPRahul Gandhi
News Summary - India will mourn the defeat of democracy - Rahul - India News
Next Story