Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്നാമത്തെ വൻ...

മൂന്നാമത്തെ വൻ സാമ്പത്തിക ശക്​തിയായി ഇന്ത്യ ഉടൻ ഉയർന്നു വരും - ജെയ്​റ്റ്​ലി

text_fields
bookmark_border
മൂന്നാമത്തെ വൻ സാമ്പത്തിക ശക്​തിയായി ഇന്ത്യ ഉടൻ ഉയർന്നു വരും - ജെയ്​റ്റ്​ലി
cancel

ന്യൂഡൽഹി: ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ വൻ സാമ്പത്തിക ശക്​തിയായി ഉടൻ തന്നെ ഉയർന്നുവരുമെന്ന്​ കേന്ദ്ര ധനമന്ത ്രി അരുൺ ജെയ്​റ്റ്​ലി. ലോക സാമ്പത്തിക ശക്​തികളിൽ മൂന്നാം സ്​ഥാനം നേടാൻ ഇന്ത്യ അധികം കാത്തിരിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട -ഇടത്തരം വ്യവസായ മേഖലക്ക്​ പദ്ധതികൾ പ്രഖ്യാപിച്ചു സംസാരിക്കുന്നതിനി​െടയാണ്​ ഇന്ത്യയു​െട സാമ്പത്തിക വളർച്ചയെ കുറിച്ച്​ മന്ത്രി പ്രതീക്ഷ ​പ്രകടിപ്പിച്ചത്​. ചെറുകിട വ്യവസായങ്ങളുടെ 6.5 കോടി യൂണിറ്റുകളാണ്​ 11കോടി ഇന്ത്യക്കാർക്ക്​ ജോലി നൽകുന്നതെന്നും അദ്ദേഹം ഒാർമിപ്പിച്ചു.

വരും വർഷങ്ങളിലും ഇന്ത്യ വളരുന്ന സാമ്പത്തിക ശക്​തിയായി തുടരും. എൻ.ഡി.എ സർക്കാർ 2014 അധികാരത്തിലേറും മുമ്പ്​ ഇന്ത്യ സാമ്പത്തിക സ്​ഥിതിയിൽ ഒമ്പതാം സ്​ഥാനത്തായിരുന്നു. ഇപ്പോൾ ആറാം റാങ്കിലെത്തിയിരിക്കുന്നു. അടുത്തു തന്നെ മൂന്നു രാജ്യങ്ങളിൽ ഒന്നാകാൻ ഇന്ത്യക്കാകും. ചെറുകിട വ്യവസായങ്ങൾ നേരിടുന്ന പ്രശ്​നങ്ങൾക്ക്​ സർക്കാർ ശ്രദ്ധകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Economyarun jaitelymalayalam news
News Summary - India Will Soon be World's 3rd Economy, Jaitely - India News
Next Story