Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാകിർ നായിക്കിനെ...

സാകിർ നായിക്കിനെ കൈമാറണമെന്ന്​ മലേഷ്യയോട്​ അഭ്യർഥിക്കുമെന്ന്​ ഇന്ത്യ

text_fields
bookmark_border
sakir-naik
cancel

ന്യൂഡൽഹി: മതപ്രഭാഷകൻ സാകിർ നായികിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന്​ വിദേശകാര്യമന്ത്രാലയം. സാക്കിർ നായികിനെ വിട്ടുകിട്ടുന്നതിനായി മലേഷ്യൻ സർക്കാറിനെ സമീപിക്കുമെന്ന്​ മന്ത്രാലയം വ്യക്​തമാക്കി. സാക്കിർ നായികിനെ വിട്ടുകിട്ടാനായി ദിവസങ്ങൾക്കകം തന്നെ മലേഷ്യൻ സർക്കാറിന്​ അപേക്ഷ നൽകുമെന്ന്​ മന്ത്രാലയം വക്​താവ്​ രവീഷ്​ കുമാർ പറഞ്ഞു.

സാകിർ നായിക്​ മലേഷ്യയിലുണ്ടെന്ന റിപ്പോർട്ടുകൾ വ്യാഴാഴ്​ച പുറത്തുവന്നിരുന്നു. സാകിർ നായിക്​ ക്വാലാലംപുരിലെ പ്രമുഖ ​പള്ളിയിൽ പ്രാർഥന നടത്തുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ സാകിർ നായികിനെ വിട്ടുകിട്ടാൻ ഒൗദ്യോഗികമായി അപേക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്​​.

നേരത്തെ സാകിർ നായികി​​​െൻറ പ്രഭാഷണങ്ങൾ സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നതാണെന്ന് എൻ.​െഎ.എ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച കേസിൽ ദേശീയ അന്വേഷണ എജൻസി കുറ്റപ്പത്രവും സമർപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiazakir naikextraditionmalayalam news
News Summary - India will soon make formal request to Malaysia for Zakir Naik’s extradition-India news
Next Story