ലൊക്കേഷൻ അപകടം: കമൽഹാസന്റെ മൊഴിയെടുത്തു
text_fieldsചെന്നൈ: ‘ഇന്ത്യൻ-2’ ഷൂട്ടിങ് ലൊക്കേഷനിലെ ക്രെയിൻ അപകടത്തിൽ മൂന്നു പേർ മരിച്ച സംഭവ മായി ബന്ധപ്പെട്ട് നടനും മക്കൾ നീതിമയ്യം പ്രസിഡൻറുമായ കമൽഹാസൻ പൊലീസിൽ ഹാജരായ ി മൊഴിനൽകി.
കഴിഞ്ഞ 19ന് ചെന്നൈ ഇ.വി.പി ഫിലിം സിറ്റിയിലായിരുന്നു അപകടം. ചൊവ്വാഴ്ച രാവിലെ 10.30ന് ചെന്നൈ സിറ്റി പൊലീസ് കമീഷണർ ഒാഫിസിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) ഡെപ്യൂട്ടി പൊലീസ് കമീഷണർ ജി. നാഗജോതിയാണ് കമലിൽനിന്ന് മൊഴിയെടുത്തത്. മൂന്നു മണിക്കൂർ നീണ്ട നടപടിക്രമം വിഡിയോവിലും പകർത്തി.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട വ്യക്തിയെന്ന നിലയിൽ അപകട വിവരം പൊലീസിനെ അറിയിക്കുന്നത് തെൻറ കർത്തവ്യമാണെന്ന് പിന്നീട് കമൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഭാവിയിൽ ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുന്നതിന് പൊലീസും സിനിമ പ്രവർത്തകരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
വ്യാഴാഴ്ച സംവിധായകൻ എസ്. ശങ്കറും പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ക്രെയിൻ ഒാപറേറ്റർ രാജനെ (25) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അശ്രദ്ധമൂലം സംഭവിച്ച മരണത്തിനാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.