വ്യോമസേന ഫൈവ് സ്റ്റാർ മാർഷൽ അർജൻ സിങ് അന്തരിച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിൽ ഫൈവ്സ്റ്റാർ റാങ്ക് ലഭിച്ച ഏക ഉദ്യോഗസ്ഥൻ മാർഷൽ അർജൻ സിങ് (98) അന്തരിച്ചു. ശനിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അന്ത്യം. 1964 മുതൽ ’69 വരെ ഇന്ത്യൻ വ്യോമസേന മേധാവിയായിരുന്ന ഇദ്ദേഹം, ’65ലെ ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകനാണ്.
1919ൽ പഞ്ചാബിൽ ജനിച്ച അർജൻ സിങ് 1938ൽ 19ാം വയസ്സിൽ പൈലറ്റ് ട്രെയ്നിയായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1964ൽ വ്യോമസേന തലവനായി. ’65ലെ ഇന്ത്യ-പാക് യുദ്ധത്തിൽ രാജ്യത്തെ വിജയത്തിലേക്ക് നയിച്ച നിർണായക നീക്കങ്ങള്‍ക്കു പിന്നിൽ ഇദ്ദേഹമുണ്ടായിരുന്നു. 1969 ആഗസ്റ്റിൽ വ്യോമസേനയിൽനിന്ന് വിരമിച്ചു.
യുദ്ധകാലത്തെ ധീരസേവനത്തിന് രാഷ്ട്രം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. വ്യോമസേനയിലെ സർവിസ് കാലത്തെ മികവ് പരിഗണിച്ച് 2002 ജനുവരിയിലാണ് കേന്ദ്രസർക്കാർ അർജൻ സിങ്ങിന് മാർഷൽ ഓഫ് ദ എയര്‍ഫോഴ്സ് പദവി നൽകിയത്. അതോടെ, വ്യോമസേന ചരിത്രത്തിലെ ആദ്യ ഫൈവ്സ്റ്റാർ റാങ്ക് ഓഫിസറായി. ഈ പദവി നേടിയ ഏക വ്യക്തിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.