മോസ്കോയിൽ ഇന്ത്യ, ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച
text_fieldsമോസ്കോ/ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ, ഇന്ത്യ, ചൈന വിദേശകാര്യ മന്ത്രിമാർ മോസ്കോയിൽ കൂടിക്കാഴ്ച നടത്തി. ചർച്ചയുടെ വിശദാംശം ലഭ്യമല്ല. പ്രശ്നപരിഹാരത്തിനായി നയതന്ത്ര, സൈനിക തലത്തിലൂടെയുള്ള ശ്രമങ്ങൾ തുടരാനാണ് എസ്. ശിവശങ്കറും വാങ് യിയും തമ്മിലുള്ള ചർച്ച നടക്കുേമ്പാഴുള്ള തീരുമാനമെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്ത പറഞ്ഞു.
ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) യോഗത്തിനെത്തിയപ്പോഴാണ് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത്. പങോങ് തടാകത്തിനരികെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. ചൈനീസ് സൈനികർ തമ്പടിച്ച പ്രധാന േകന്ദ്രങ്ങൾ കാണുന്ന മേഖലകളിൽ ഇന്ത്യ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തി.
ഇരുപക്ഷത്തുനിന്നുമുള്ള ബ്രിഗേഡ് കമാൻഡർ, കമാൻഡിങ് ഓഫിസർമാർ പങ്കെടുത്ത ചർച്ച കഴിഞ്ഞ ദിവസവും നടന്നു. 'ഫിംഗർ-4' മേഖലയിലെ ചൈനീസ് സാന്നിധ്യം ശക്തമായ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. തടാകത്തിെൻറ വടക്ക് 'ഫിംഗർ-4' മുതൽ 'ഫിംഗർ-8' വരെയുള്ള മേഖലയാണ് ചൈന കൈയടക്കിയത്.
ആഗസ്റ്റ് അവസാനം മുതൽ തടാകത്തിെൻറ തെക്ക് റെസാങ്-ലാ, റെഖിൻ-ലാ മേഖലകളിലെ നിർണായക പ്രദേശങ്ങളിൽ ഇന്ത്യൻ സാന്നിധ്യം ശക്തമാണ്. മുഖ്പാരി മേഖലയിൽ തിങ്കളാഴ്ച വൈകീട്ട് ഇന്ത്യ-ചൈന ഭടന്മാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് സ്ഥിതി കൂടുതൽ വഷളായത്. ഇത് പഴയപടിയാക്കാനാണ് ഇപ്പോൾ കമാൻഡർ തല ചർച്ച നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.