Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനയെ നേരിടാൻ ഇന്ത്യൻ...

ചൈനയെ നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജം -ബിപിൻ റാവത്ത്​

text_fields
bookmark_border
general-bipin-rawat
cancel

ന്യൂഡൽഹി: വടക്ക്​-കിഴക്ക്​ ഭാഗത്ത്​ ഇന്ത്യ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ഇതിന്​ തക്കതായ ഭാഷയിൽ മറുപടി നൽകാൻ ശേഷി സൈന്യത്തിനുണ്ടെന്നും​ സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്ത്​. ഇത്തരം ഭീഷണികളെ നേരിടാൻ ഇന്ത്യ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ ലഡാക്ക്​ മേഖലയിൽ ചൈന ഇന്ത്യക്ക്​ തലവേദന സൃഷ്​ടിക്കു​േമ്പാഴാണ്​ സൈനിക മേധാവിയുടെ പ്രസ്​താവന.

ചൈന പാക്​ അധീന കശ്​മീരിന്​ വലിയ സാമ്പത്തിക പിന്തുണ നൽകുന്നുണ്ട്​. പാകിസ്​താന്​ സൈനിക-നയ​തന്ത്ര സഹായവും നൽകുന്നത്​ ചൈനയാണ്​. ഇത്​ ഇന്ത്യയെ കൂടുതൽ കരുതലെടുക്കാൻ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആണവ യുദ്ധമുണ്ടായാൽ പോലും അതിനെ നേരിടാൻ സൈന്യത്തിന്​ കഴിയുമെന്നും ബിപിൻ റാവത്ത്​ കൂട്ടിച്ചേർത്തു.

പാകിസ്​താനും റാവത്ത്​ മുന്നറിയിപ്പ്​ നൽകി. ഇന്ത്യക്കെതിരെ ചൈനയുമായി ചേർന്ന്​ പ്രവർത്തിച്ചാൽ പാകിസ്​താന്​ കനത്ത നഷ്​ടമുണ്ടാവുമെന്ന്​ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-chinaBipin RawatBorder tensons
News Summary - Indian Armed Forces Capable Of Dealing With China: General Bipin Rawat
Next Story