Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രവാസികളുടെ മടക്കം​:...

പ്രവാസികളുടെ മടക്കം​: വമ്പൻ ദൗത്യത്തിന് തയാറെടുത്ത്​ ​ഇന്ത്യൻ സേന

text_fields
bookmark_border
indian-airforce
cancel

കോവിഡി​​െൻറ പശ്ചാത്തലത്തിൽ ഗൾഫിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ മൂന്ന്​ യുദ്ധക്കപ്പലുകൾ സജ്ജം. നാവികസേനയും വ്യോമസേനയും ഒരുമിച്ചൊരു രക്ഷാദൗത്യത്തിനാണ്​ രാജ്യം ഒരുങ്ങുന്നത്​. ഇക്കാര്യത്തിൽ കേന്ദ്ര സർക് കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും അടിയന്തര ഘട്ടത്തിൽ പുറപ്പെടാൻ തയാറായി കപ്പലുകൾ നിലയുറപ്പിച്ചുകഴ ിഞ്ഞു. മൂന്നു കപ്പലുകളിലായി ചുരുങ്ങിയത് 1,600 പ്രവാസികളെ നാട്ടിലെത്തിക്കാം. സാമൂഹിക അകലം ഉറപ്പാക്കിയുള്ള കണക്കാ ണിത്​. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്​, ഒമാൻ, ഖത്തർ, ബഹ്​റൈൻ എന്നീ ഗൾഫ്​ രാജ്യങ്ങളിലാണ്​ ഇന്ത്യയിൽനിന്നുള്ള പ്രവാസ ികളിൽ 70 ശതമാനവുമുള്ളത്. തൊഴിൽവിസയുടെ കാലാവധി ക​ഴിഞ്ഞതോ ക​ഴിയാറായതോ ആയ ക​ുടിയേറ്റ തൊഴിലാളികളെ​ രാജ്യത്തെ ത്തിക്കുന്നതിനാണ്​ മുൻഗണന.

ആറു​ രാജ്യങ്ങളിലെയും ഇന്ത്യൻ സ്​ഥാനപതിമാർ ഇക്കാര്യത്തിലുള്ള നടപടിക്രമം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്​. ഡസൻകണക്കിന്​ യുദ്ധടാങ്കുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള കപ്പലാണ്​ ഐ.എൻ.എസ് ജലാശ്വ. ഇതിനു​പുറമെ മറ്റു​ രണ്ട്​ കപ്പല​ുകളുമുണ്ടാകും. പ്രവാസികൾക്കായി കപ്പലിൽ ​മാറ്റങ്ങൾ വരുത്തിയാണ്​ ദൗത്യത്തിന്​ പുറ​െപ്പടുക. സമ്പർക്കവിലക്ക്​ സൗകര്യവും ഡോക്​ടർമാരുടെ സംഘവുമടക്കം കപ്പലിലുണ്ടാകും. യുദ്ധവേളയിൽ സേനാംഗങ്ങളെയും സേനാ ടാങ്കുകളെയും കടൽമാർഗം എത്തിക്കാനുള്ള കപ്പലുകളാണിവ.

indian-navy

അയൽരാജ്യങ്ങളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ അയക്കാനായി ഇന്ത്യ യുദ്ധക്കപ്പലുകൾ ഉപയോഗിച്ചിരുന്നു. കോവിഡ് രക്ഷാദൗത്യത്തി​​െൻറ ഭാഗമായി ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ തയാറെടുക്കുന്നത് ഇതാദ്യം. വിമാനമാർഗം ആളുകളെ എത്തിക്കാൻ ബുദ്ധിമുട്ട് നേരിട്ടാൽ, കേന്ദ്ര സർക്കാർ കപ്പലുകളെ നിയോഗിച്ചേക്കും. 1,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ്​ ജലാശ്വ. സാമൂഹിക അകലം ഉറപ്പാക്കേണ്ടതിനാൽ അത്​​ 800 ആക്കി. മറ്റു രണ്ടു കപ്പലുകളിൽ 500 പേരെ വീതം എത്തിക്കാം. ഗൾഫിൽനിന്ന് കടൽമാർഗം കേരളത്തിലെത്താൻ നാലു ദിവസമെടുത്തേക്കും. ഇത്തരത്തിൽ നിരവധി ട്രിപ്പുകളാണ്​ വേണ്ടിവരുക. കേന്ദ്രസർക്കാറി​​െൻറ പച്ചക്കൊടി കിട്ടിയാ​േല ദൗത്യത്തി​​െൻറ അന്തിമ രൂപമാകൂ.

2011ൽ ആഭ്യന്തരയുദ്ധം രൂക്ഷമായ ലിബിയയിൽനിന്ന് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ദൗത്യത്തിനായി (ഓപറേഷൻ സേഫ് ഹോംകമിങ്) ജലാശ്വയെ നിയോഗിച്ചിട്ടുണ്ട്. 2007ൽ അമേരിക്കയിൽനിന്ന്​ വാങ്ങിയ കപ്പലാണിത്. കോവിഡ്​ രോഗബാധയില്ലെന്ന്​ ഉറപ്പാക്കിയവരെ മാത്രമേ കപ്പലിൽ പ്രവേശിപ്പിക്കൂ. നാലു ദിവസത്തെ കടൽയാത്രക്ക്​ പുറപ്പെടുന്നവർ പൂർണ ആരോഗ്യമുള്ളവരു​മാകണം. മുകൾതട്ടും തുറസ്സായ സ്​ഥലങ്ങളുമാണ്​ പുരുഷന്മാർക്കുള്ളത്​.

expatriates.jpg

അതേസമയം, സ്​ത്രീകൾക്കും വയോധികർക്കും കുട്ടികൾക്കും താഴത്തെ ഡെക്കുകളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്​. അതിനുള്ള മാറ്റങ്ങളെല്ലാം കപ്പലിൽ വരുത്തിക്കഴിഞ്ഞു. ആവശ്യത്തിന്​ മരുന്നുകളും ഭക്ഷണസാമഗ്രികളും കപ്പലിൽ സ്​റ്റോക്​ ചെയ്​തതായും നാവിക ഓഫിസർ വെളിപ്പെടുത്തി. ഒരാഴ്​ച യാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയാണ്​ കപ്പലുകളുടെ കിടപ്പ്​​. കൊച്ചിയിലും വിശാഖപട്ടണത്തും കാർവാറിലുമാണ്​ കപ്പലുകൾ സജ്ജമായിരിക്കുന്നത്​​.

വ്യോമസേനയും എയർ ഇന്ത്യയും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്​തുകഴിഞ്ഞു. വ്യോമസേനയും നാവികസേനയും ചേർന്ന്​ ഗൾഫിൽനിന്ന്​ ഒരു ലക്ഷം​േപരെ നാട്ടിലെത്തിക്കാനുള്ള ബൃഹദ്​​പദ്ധതിയാണ്​ ആസൂത്രണം ചെയ്​തിരിക്കുന്നത​്​. നൂറുപേരെ എത്തിക്കാവുന്ന വ്യോമസേന വിമാനങ്ങൾ ദൗത്യത്തിൽ പങ്കാളിയാകും. കൂടാതെ എയർ ഇന്ത്യ പ്രത്യേക വിമാനങ്ങളും ഇതിനായി ഉപയോഗിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armyexpatriatenational news
News Summary - indian army is get ready for bringing back the expatriate
Next Story