കരുത്തുകൂട്ടി ഇന്ത്യ; കെ9-വജ്ര ഗണ്ണിന്‍റെ ആദ്യ റെജിമെന്‍റ് ലഡാക്കിൽ
text_fieldsന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച കെ9-വജ്ര ഗണ്ണിന്‍റെ ആദ്യ റെജിമെന്‍റ് ലഡാക്ക് സെക്ടറിൽ വിന്യസിച്ച് കരസേന. ചൈനയുടെ അതിർത്തി പങ്കിടുന്ന യഥാർഥ നിയന്ത്രണരേഖയിലാണ് കെ9-വജ്ര ഹെവി പീരങ്കി വിന്യസിച്ചത്.
വജ്ര ടണ്ണിന്‍റെ പ്രവർത്തനം വിലയിരുത്തിയ ശേഷം രണ്ടോ മൂന്നോ റെജിമെന്‍റുകൾ കൂടി ഹൈ ആൾട്ടിറ്റ്യൂഡ് യുദ്ധ മേഖലയിൽ വിന്യസിക്കാനാണ് കരസേന തീരുമാനം. 38 കിലോമീറ്റർ ആക്രമണ പരിധിയുള്ള കെ9-വജ്ര ഗൺ ലാര്‍സണ്‍ ആന്‍ഡ് ടർബോ ആയുധ നിർമാണ ഫാക്ടറിയാണ് നിര്‍മ്മിച്ചത്.
വജ്ര ഗൺ നിർമിക്കാനായി 4500 കോടി രൂപയുടെ കരാറാണ് കേന്ദ്ര സർക്കാർ ലാര്‍സണ്‍ ആന്‍ഡ് ടർബോ കമ്പനിയുമായി ഒപ്പുവെച്ചത്. ദക്ഷിണ കൊറിയൻ കമ്പനിയുമായി സഹകരിച്ച് മുംബൈ ആസ്ഥാനമായുള്ള ലാര്‍സണ്‍ ആന്‍ഡ് ടർബോ നിർമിച്ച 100 ഗണ്ണുകളിൽ 50 എണ്ണം സൈന്യത്തിന് കൈമാറിയിരുന്നു.
രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ബോഫോഴ്സ് തോക്ക് അഴിമതി ആരോപണത്തിന് ശേഷം 1986 മുതൽ കരസേന പുതിയ ഹെവി പീരങ്കികൾ ഉപയോഗിച്ചിരുന്നില്ല. ദക്ഷിണ കൊറിയയിൽ നിന്നുള്ള കെ-9 തണ്ടർ ഗണ്ണിറിന്‍റെ ഇന്ത്യൻ പതിപ്പാണ് കെ-9 വജ്ര ഗൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.