ദീപാവലി പ്രമാണിച്ച് നിയന്ത്രണരേഖയിൽ ജാഗ്രത നിർദേശം
text_fieldsശ്രീനഗർ: ദീപാവലി പ്രമാണിച്ച് ജമ്മു കശ്മീരിെല നിയന്ത്രണ രേഖയിൽ ജാഗ്രതാ നിർദേശം. പാക് അധിനിവേശ കശ്മീരിൽ ന ിന്ന് തീവ്രവാദികൾ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദേശം നൽകിയിരി ക്കുന്നത്.
പാക് അധിനിവേശ കശ്മീരിൽ നിന്ന് തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം ഉണ്ടായേക്കാമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ട്രൂപ്പുകൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്നും കേണൽ ഹർഷ് യാദവ് പറഞ്ഞു. നുഴഞ്ഞു കയറ്റം തടയാനായി ദിവസേനയുള്ള തെരച്ചിൽ നടക്കുന്നുണ്ടെന്നും സ്വതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മറ്റ് ആഘോഷ ദിവസങ്ങളിലും നിയന്ത്രണരേഖയിൽ അധിക ജാഗ്രത പുലർത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദീപാവലിയുടെ ഭാഗമായി ഞായറാഴ്ച സേനാംഗങ്ങൾ ദീപം തെളിയിക്കുകയും പൂജ നടത്തുകയും െചയ്തതായി മേജർ ശലീന്ദ്ര പറഞ്ഞു. പടക്കം പൊട്ടിക്കുന്നതിൽ നിന്ന് സേനാംഗങ്ങൾ വിട്ടു നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.