കരസേനക്ക് അഭിമാനമായി അനൂപ് മിശ്ര; എ.കെ 47 തോൽക്കുന്ന ഹെൽമറ്റ് റെഡി
text_fieldsലഖ്നോ: എ.കെ 47ൽനിന്ന് കുതിക്കുന്ന വെടിയുണ്ടകളെപ്പോലും തടുക്കാൻ കഴിയുന്ന ബുള്ളറ്റ് പ്രൂഫ് ഹെൽമറ്റ് തയാ ർ. ഇന്ത്യൻ കരസേനയിൽ മേജറായ അനൂപ് മിശ്രയാണ് ലക്ഷക്കണക്കിന് സൈനികർക്ക് ആശ്വാസം നൽകുന്ന ഇൗ കണ്ടുപിടിത്തം ന ടത്തിയത്. ലോകത്ത് ആദ്യമായാണ് ഇത്തരം െഹൽമറ്റ് വികസിപ്പിക്കുന്നതെന്ന് സൈനിക വക്താക്കൾ അറിയിച്ചു.
കരസേനയുടെ മിലിട്ടറി എൻജിനീയറിങ് കോളജിെൻറ ഭാഗമായ അനൂപ് ‘അഭേദ്യ’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഇൗ ഹെൽമറ്റ് വികസിപ്പിച്ചത്. നേരേത്ത ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കണ്ടുപിടിച്ച് ശ്രദ്ധേയനായ ആൾകൂടിയാണ് അനൂപ്. പരമ്പരാഗത രീതിയിലുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്ന അനൂപിന് വെടിയേറ്റതാണ് പുതിയ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. ദേഹം മുഴുവൻ സംരക്ഷിക്കുന്ന ജാക്കറ്റിന് വലിയ തോക്കുകളിൽനിന്നുള്ള െവടിയുണ്ടകളെപ്പോലും തടയാൻ കരുത്തുണ്ട്. ഇതിെൻറ തുടർച്ചയായി കണ്ടെത്തിയ ഹെൽമറ്റിന് 10 മീറ്റർ അടുത്തുനിന്നുള്ള വെടിപോലും ചെറുക്കാനാവും.
പുണെയിലെ കോളജ് ഓഫ് മിലിട്ടറി എൻജിനീയറിങ് നേരത്തേയും നിരവധി നൂതന കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുണ്ട്. വെടിവെപ്പ് ഉണ്ടായാൽ അത് എവിടെനിന്നാണ് സംഭവിച്ചതെന്ന് എളുപ്പത്തിൽ കണ്ടുപിടിക്കുന്ന ‘ഗൺഷോട്ട് ഡിറ്റക്ടർ’ എന്ന ഉപകരണമാണ് ഇതിൽ പ്രധാനം. 400 മീറ്റർ അകലത്തിനുള്ളിൽ എവിടെ ഒളിഞ്ഞുനിന്ന് വെടിവെച്ചാലും ഞൊടിയിടയിൽ ഈ ഉപകരണം കണ്ടുപിടിക്കും. തീവ്രവാദികളെ നേരിടുന്നത് ഏറെ സുഗമമാക്കാൻ ഇൗ ഉപകരണം സഹായകരമായിട്ടുണ്ട്. സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് ഉപകരണം വികസിപ്പിച്ചത്. ഈ ഇനത്തിൽപെടുന്ന ലോകത്തെ ഏറ്റവും വില കുറഞ്ഞ ഉപകരണംകൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.