അവിടെ ചൈനയുടെ വക പ്രകോപനം; ഇവിടെ ചൈനക്കാർക്ക് ഇന്ത്യൻ സൈന്യത്തിെൻറ സേവനം
text_fieldsന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കേ തന്നെ സിക്കിം അതിർത്തിയിൽ വഴിതെറ്റി അലഞ്ഞ ചൈനീസ് പൗരൻമാരെ സഹായിച്ച ഇന്ത്യൻ സൈന്യത്തിന് കൈയ്യടി.
വടക്കൻ സിക്കിമിലെ പീഠഭൂമിയിലാണ് രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമടങ്ങുന്ന സംഘം വഴിതെറ്റി എത്തിയത്. സമുദ്രനിരപ്പിൽ നിന്നും 17500 അടി ഉയരത്തിൽ അപകടകരമായ സാഹചര്യത്തിൽ കുടുങ്ങിയ ചൈനീസ് പൗരൻമാർക്ക് ഭക്ഷണവും പ്രതികൂല കാലാവസ്ഥയിൽ നിന്നും രക്ഷനേടാൻ വസ്ത്രങ്ങളും നൽകിയാണ് സൈന്യം യാത്രയാക്കിയത്.
അരുണാചൽ പ്രദേശിൽ നിന്ന് അഞ്ചുപേരെ ചൈനീസ് സൈന്യം തട്ടികൊണ്ടുപോയെന്ന ആരോപണവുമായി കോൺഗ്രസ് എം.എൽ.എ നിനോങ് ഇറിങ് രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് സംഭവമെന്നതും ശ്രദ്ധേയമാണ്.
'രണ്ട് പുരുഷൻമാരും സ്ത്രീയുമടങ്ങുന്ന ചൈനീസ് സംഘം നേരിടേണ്ടി വരുന്ന അപകടം മുന്നിൽ കണ്ട് ഇന്ത്യൻ ൈസന്യം അവർക്ക് ഒാക്സിജനും ഭക്ഷണവും വസ്ത്രങ്ങളും നൽകി'- സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.
സേന ട്വിറ്ററിൽ പങ്കുവെച്ച ചിത്രങ്ങളിൽ സൈനികൻ യാത്രികർക്ക് ഓക്സിജൻ സിലിണ്ടർ നൽകുന്നതും മറ്റൊരാൾ ഭക്ഷണവും നൽകുന്നതും കാണാനാകും. അതോടൊപ്പം സൈനികർ അവരുടെ കാറിനുള്ള കേടുപാടുകൾ തീർക്കുകയും ചെയ്തു.
'ലക്ഷ്യസ്ഥാനത്ത് തിരിച്ചെത്താനുള്ള നിർദേശങ്ങളും സൈനികർ നൽകി. തങ്ങൾക്ക് നൽകിയ സഹായത്തിന് ഇന്ത്യക്കും സേനക്കും നന്ദി അറിയിച്ചാണ് അവർ യാത്രയായത്' -ഇന്ത്യൻ ആർമി കുറിച്ചു.
കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയും കിഴക്കൻ ലഡാക്കിലെ പാങ്ഗോങ് തടാകക്കരയിൽ ചൈനീസ് ൈസന്യം പ്രകോപനപരമായ നീക്കം നടത്തിയിരുന്നു. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും വെയ് ഫെങ്ങിയും റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.