ഇന്ത്യയിലെ 297 പുരാവസ്തുക്കൾ കൈമാറി യു.എസ്
text_fieldsന്യൂഡൽഹി: രാജ്യത്തുനിന്ന് കടത്തിയ 297 പുരാവസ്തുക്കൾ അമേരിക്ക ഇന്ത്യക്ക് കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തിനിടെയാണ് കൈമാറ്റം. പത്താം നൂറ്റാണ്ടിൽ മണൽക്കല്ലിൽ നിർമിച്ച അപ്സര പ്രതിമ, 15ാം നൂറ്റാണ്ടിലെ ജൈനന്റെ വെങ്കല പ്രതിമ, 17ാം നൂറ്റാണ്ടിൽ നിർമിച്ച വെങ്കല ഗണേശ വിഗ്രഹം, 15-16 നൂറ്റാണ്ടിൽ നിർമിച്ച ബുദ്ധപ്രതിമ തുടങ്ങിയവ കൈമാറിയവയിൽ ഉൾപ്പെടുന്നു.
ഇന്ത്യയിൽനിന്ന് കടത്തപ്പെട്ട 640 പുരാവസ്തുക്കൾ കഴിഞ്ഞ പത്തുവർഷത്തിനിടെ തിരികെ സ്വന്തമാക്കി. ഇതിൽ 578 എണ്ണവും അമേരിക്കയിൽനിന്നാണ്. 2021ൽ മോദിയുടെ യു.എസ് സന്ദർശന വേളയിൽ, 12ാം നൂറ്റാണ്ടിലെ മനോഹരമായ നടരാജ വെങ്കല പ്രതിമ ഉൾപ്പെടെ 157 പുരാവസ്തുക്കൾ ഇന്ത്യക്ക് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.