ഇക്കുറി നരേന്ദ്രസിങ് യാദവ് എവറസ്റ്റ് കയറി
text_fieldsകാഠ്മണ്ഡു: ആറുവർഷം മുമ്പ് എവറസ്റ്റ് കയറുന്നതിന് വിലക്കേർപ്പെടുത്തിയ ഇന്ത്യൻ പർവതാരാഹോകൻ നരേന്ദ്രസിങ് യാദവിനിത് മധുരപ്രതികാരം. 2016ലാണ് താൻ എവറസ്റ്റ് കീഴടക്കിയെന്ന വ്യാജഅവകാശവാദവുമായി 26കാരനായ യാദവ് രംഗത്തുവന്നത്. ഇതിന് തെളിവായി ഹാജരാക്കിയ ഫോട്ടോകൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് നേപ്പാൾ സർക്കാർ ആറുവർഷത്തേക്ക് എവറസ്റ്റിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. യാദവിനൊപ്പം വിലക്കപ്പെട്ടവരിൽ രണ്ട് ഇന്ത്യൻ പർവതാരോഹകർ കൂടിയുണ്ടായിരുന്നു.
''എവറസ്റ്റ് കീഴടക്കൽ എല്ലാവരുടെയും സ്വപ്ന്മാണ്,എന്നാൽ എവറസ്റ്റ് എന്റെ ജീവിതം തന്നെയാണ്. എനിക്കെതിരെ ഒരുപാട് ആരോപണങ്ങളുണ്ടായി. ഇത്തവണ യോഗ്യനെന്ന് സ്വയം തെളിയിക്കാനായി''-യാദവ് മാധ്യമങ്ങളോട് പറഞ്ഞു. തിരസ്കരണം തനിക്കും കുടുംബത്തിനും വലിയ വേദനയാണ് നൽകിയതെന്നും യാദവ് കൂട്ടിച്ചേർത്തു. ആറുവർഷത്തെ വിലക്ക് ഈ വർഷം മേയ് 20നാണ് അവസാനിച്ചത്.
ഏഴു ദിവസം കഴിഞ്ഞ് യാദവ് എവറസ്റ്റ് കയറുകയും ചെയ്തു. ഈ വർഷം 500ലേറെ പർവതാരോഹകരാണ് എവറസ്റ്റിലെത്തിയത്. കോവിഡിനെ തുടർന്ന് രണ്ടുവർഷത്തോളമായി എവറസ്റ്റ് പർവതാരോഹണം നിർത്തിവെച്ചിരിക്കയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.