എവറസ്റ്റിൽ കാണാതായ ഇന്ത്യൻ പർവതാരോഹകന്റെ മൃതദേഹം കണ്ടെത്തി
text_fieldsകാഠ്മണ്ഡു: ശനിയാഴ്ച എവറസ്റ്റിൽ കാണാതായ ഇന്ത്യൻ പർവതാരോഹകെൻറ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശി രവികുമാറി (27)െൻറ മൃതദേഹമാണ് തെരച്ചിലിനൊടുവിൽ രക്ഷാപ്രവർത്തനം നടത്തിയ ഷെർപകളുടെ സംഘം കണ്ടെത്തിയത്. എവറസ്റ്റിെൻറ ചെങ്കുത്തായ ഭാഗത്ത് 200 മീറ്ററോളം താഴ്ചയിലുള്ള മൃതദേഹം തിരികെ കൊണ്ടുവരാൻ പ്രയാസമാണെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അരുൺ ട്രക്സ് ആൻഡ് എക്സ്പഡിഷൻ കമ്പനിയിലെ തുപെൻ ഷെർപ പറഞ്ഞു.
എവറസ്റ്റിലെ അവസാന വിശ്രമ കേന്ദ്രത്തിലെത്തി തിരിച്ചിറങ്ങവെയാണ് രവികുമാറിനെ കാണാതായത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഒന്നരയോടെയാണ് ഇദ്ദേഹം 8,848 മീറ്റർ പിന്നിട്ട് അവിടെയെത്തിയത്. അതിനുശേഷമാണ് പുറംലോകവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. പർവതാരോഹണത്തിന് ഇദ്ദേഹത്തെ സഹായിച്ച ഗൈഡ് ലാക്പ വോംഗ്യ ഷെർപയെ കടുത്ത ശൈത്യത്തിൽപെട്ട് അബോധാവസ്ഥയിൽ പിന്നീട് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഏഴു ദിവസങ്ങൾക്കകം അമേരിക്ക, സ്ലൊവാക്യ, ആസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള പർവതാരോഹകർ എവറസ്റ്റിൽ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.