Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ ഭരണഘടന...

ഇന്ത്യൻ ഭരണഘടന അപകടത്തിൽ; കേന്ദ്ര സർക്കാറി​െനതിരെ ഗോവൻ ആർച്ച്​ ബിഷപ്പ്​

text_fields
bookmark_border
ഇന്ത്യൻ ഭരണഘടന അപകടത്തിൽ; കേന്ദ്ര സർക്കാറി​െനതിരെ ഗോവൻ ആർച്ച്​ ബിഷപ്പ്​
cancel

പനാജി: കേന്ദ്ര സർക്കാറി​െനതിരെ പരോക്ഷ വിമർശനവുമായി ഗോവൻ ആർച്ച്​ ബിഷപ്പ്​. ഇന്ത്യൻ ഭരണഘടന അപകടത്തിലാണെന്നും ഭരണഘടനയെ സംരക്ഷിക്കാൻ കഠിനാധ്വാനം ചെയ്യണമെന്നുമാണ്​ ഗോവൻ ആർച്ച്​ ബിഷപ്പ്​ ഫിലിപ്പ്​ നെരി ഫെരാരോ ഇടയലേഖനത്തിലൂടെ ആവശ്യപ്പെടുന്നത്​. രാജ്യത്തെ സാംസ്​കാരിക വൈവിധ്യങ്ങളെ തകർത്ത്​ ഏകസംസ്​കാരത്തിലേക്ക്​ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ക​േതാലിക്കർ രാഷ്​ട്രീയത്തിൽ സജീവമായി ഇടപെടണമെന്നും ആർച്ച്​ ബിഷപ്പ്​ ആവശ്യപ്പെടുന്നു. 2018-19 വർഷത്തെ ഇടയലേഖനത്തിലാണ്​ പരാമർശങ്ങൾ. 

വിശ്വാസികൾ രാഷ്​ട്രീയത്തിൽ സക്രിയമായി ഇടപെടുന്നതിലൂടെ ജനാധിപത്യ​െത്ത ശക്​തിപ്പെടുത്താനും സംസ്​ഥാന ഭരണം മെച്ചപ്പെടുത്തുന്നതിനും സാധിക്കും. വികസനത്തി​​​​െൻറ പേരിൽ ജനങ്ങൾ ജൻമനാട്ടിൽ നിന്ന്​ ആട്ടിയോടിക്കപ്പെടുകയാണ്​. മനുഷ്യാവകാശം ധ്വംസിക്കപ്പെടുന്നു. നാം എന്ത്​ കഴിക്കണം, ഏത്​ വസ്​ത്രം ധരിക്കണം, എങ്ങനെ ജീവിക്കണം തുടങ്ങി ഏതുതരം ആരാധന നടത്തണം എന്നതുവരെ അടിച്ചേൽപ്പിക്കപ്പെടുന്ന പ്രവണത ഇൗയിടെയായി കാണുന്നുവെന്നും ഇടയലേഖനത്തിൽ പറയുന്നു.  

നേരത്തെ, ഡൽഹി ആർച്ച്​ ബിഷപ്പ്​ അനിൽ കൗ​േട്ടാ ഇന്ത്യൻ രാഷ്​ട്രീയ സാഹചര്യം പ്രക്ഷുബ്​ധമാണെന്നും എല്ലാ ഇടവകകളിലും പ്രാർഥന നടത്തണമെന്നും ആവശ്യപ്പെട്ട്​ ഇടയലേഖനം ഇറക്കിയത്​ വിവാദമായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian constitutionmalayalam newsGoa’s ArchbishopFilipe Neri Ferraopastoral letter
News Summary - Indian Constitution in danger, Goa’s Archbishop -India news
Next Story