പാചകക്കാരനായെത്തി പാകിസ്താന് വേണ്ടി ചാരപ്പണി; ഇന്ത്യക്കാരൻ പിടിയിൽ
text_fieldsലഖ്നോ/പിത്തോറഗഢ്: പാക് ചാരസംഘടനയായ െഎ.എസ്.െഎ ഏജൻറിനെ ഉത്തരാഖണ്ഡിൽ പിടികൂടി. ഇസ്ലാമാബാദിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥെൻറ വീട്ടിൽ രണ്ടു വർഷം പാചകക്കാരനായിരുന്ന രമേശ് സിങ് കന്യാലാണ് അറസ്റ്റിലായത്.
ഇയാൾ നയതന്ത്ര ഉദ്യോഗസ്ഥെൻറ വീട്ടിൽനിന്ന് നിർണായക രഹസ്യങ്ങൾ ചോർത്തി െഎ.എസ്.െഎക്ക് കൈമാറുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥെൻറ ലാപ്ടോപ്പിൽനിന്നും ഫോണിൽനിന്നുമാണ് ഇയാൾ വിവരങ്ങൾ ചോർത്തിയത്.
രഹസ്യങ്ങൾ ചോർത്താൻ ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടിൽ സ്ഥാപിച്ചിരുന്നു. ഉത്തർപ്രദേശ് തീവ്രവാദവിരുദ്ധ സംഘമാണ് ഉത്തരാഖണ്ഡ് പൊലീസിെൻറയും സൈനിക ഇൻറലിജൻസിെൻറയും സഹായത്തോടെ അറസ്റ്റ്ചെയ്തത്. രമേശ് കുറ്റം സമ്മതിച്ചുവെന്നും പൊലീസ് അറിയിച്ചു.
2015 മുതൽ 2017 വരെയാണ് രമേശ് സിങ് കന്യാൽ നയതന്ത്ര ഉദ്യോഗസ്ഥെൻറ വീട്ടിൽ പാചകക്കാരനായി േജാലിചെയ്തത്. ഇയാളിൽനിന്ന് കണ്ടെത്തിയ പാകിസ്താനി മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്കയച്ചു. പണം വാങ്ങിയാണ് രഹസ്യവിവരങ്ങൾ കൈമാറിയതെന്ന് പിത്തോറഗഢ് പൊലീസ് സൂപ്രണ്ട് രാമചന്ദ്ര രാജഗുരു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.