‘ഡയമണ്ട് പ്രിൻസസി’ലെ ഇന്ത്യക്കാർ നാട്ടിലെത്തി; വിമാനത്തിൽനിന്ന് ആഹ്ലാദ സെൽഫി
text_fieldsന്യൂഡൽഹി: കൊറോണ വൈറസ് (കൊവിഡ്-19) ബാധയെ തുടർന്ന് ജപ്പാൻ തീരത്ത് ആഴ്ചകളായി പിടിച്ചിട്ട ആഡംബര കപ്പൽ ‘ഡ യമണ്ട് പ്രിൻസസി’ലെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. വൈറസ് ബാധയേൽക്കാത്തവരെയാണ് മാറ്റിയത്. പ്രത്യേക എയ ർഇന്ത്യ വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. ഡൽഹിയിലേക്കുള്ള വിമാനത്തിൽ കയറിയ ഇന്ത്യക്കാർ ആഹ്ലാദത്തിൽ സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
കപ്പലിലെ ഇന്ത്യക്കാരിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 16 ആയതോടെയാണ് രോഗലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിച്ച ശേഷം മറ്റുള്ളവരെ മാറ്റാൻ തീരുമാനിച്ചത്. കപ്പലിൽ ഇന്ത്യക്കാരായി 132 ജീവനക്കാരും ആറ് യാത്രികരുമാണ് ഉണ്ടായിരുന്നത്. സഹായം അഭ്യർഥിച്ച് കപ്പലിൽ ഷെഫായി ജോലിചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശി ബിനയ്കുമാർ സർക്കാർ വിഡിയോ സന്ദേശം അയച്ചിരുന്നു.
യാത്രക്കാരിലൊരാൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫെബ്രുവരി മൂന്നിനാണ് ആഢംബര കപ്പൽ യോകൊഹാമ തീരത്ത് നങ്കൂരമിട്ടത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 3,700 യാത്രക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. നേരത്തെ അമേരിക്കൻ പൗരന്മാരെ പ്രത്യേക വിമാനത്തിൽ ഒഴിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.