ഇന്ത്യ നൽകിയ മുന്നറിയിപ്പിൽനിന്ന് ചൈന പാഠം പഠിക്കണം -ആർ.എസ്.എസ് മേധാവി
text_fieldsനാഗ്പൂർ: നമ്മുടെ പ്രദേശങ്ങൾ ആക്രമിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ഇന്ത്യൻ പ്രതിരോധ സേനയും സർക്കാറും ജനങ്ങളും ജാഗ്രതയോടെയാണ് നേരിട്ടതെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്. ആർ.എസ്.എസ് ആസ്ഥനമായ നാഗ്പൂരിൽ നടന്ന വാർഷിക ദസറയിൽ സംസാരിക്കുകയായിരുന്നു ഭഗവത്.
കോവിഡ് ദുരിതത്തിൽ ചൈനയുടെ പങ്ക് വളരെ വ്യക്തമാണ്, സാമ്പത്തിക ശക്തി കാണിച്ച് ഇന്ത്യയുടെ അതിർത്തികളിലേക്ക് കടന്നുകയറാൻ ശ്രമിച്ച ചൈനയുടെ ശ്രമം ലോകത്തിന് മുമ്പിൽ വ്യക്തമായിരുന്നു. പക്ഷേ ഇന്ത്യൻ പ്രതിരോധ സേനയും സർക്കാരും ജനങ്ങളും ജാഗ്രതയോടെയാണ് രാജ്യത്തിന്‍റെ പ്രദേശങ്ങൾ ആക്രമിക്കാനുള്ള ചൈനയുടെ നീക്കങ്ങളെ നേരിട്ടത്.
നമ്മുടെ നേതാക്കൾ ആത്മാഭിമാനത്തോടെയും ജനങ്ങൾ ക്ഷമയോടെയും ചൈനക്ക് നൽകിയ മുന്നറിയിപ്പ് പാലിക്കാൻ അവർ തയ്യാറാകണം, അത്തരം നീക്കങ്ങളിൽനിന്ന് പിന്മാറണം, പക്ഷേ അത് അവഗണിച്ച് ഇനിയും കടന്നുകയറ്റമാണ് ലക്ഷ്യമെങ്കിൽ ജാഗ്രതയോടെ നമ്മൾ നേരിടുക തന്നെ ചെയ്യും.
നമ്മുടെ അയൽക്കാരുമായും അന്താരാഷ്ട്ര ബന്ധങ്ങളുമായും നല്ല സഹകരണം സ്ഥാപിക്കണമെന്നതാണ് നമ്മുടെ താത്പര്യം. എല്ലാവരുമായും സൗഹൃദത്തിലാകാനാണ് നമ്മൾ ഉദ്ദേശിക്കുന്നത്. എന്നാൽ നമ്മുടെ നയത്തെ തെറ്റിദ്ധരിച്ച് അവ ദുർബലപ്പെടുത്താനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും ഭഗവത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.