ഭടന്മാർക്ക് ജീവൻ രക്ഷിക്കാനുതകുന്ന അടിയന്തര മരുന്നുകൾ വികസിപ്പിച്ച് ഡി.ആർ.ഡി.ഒ
text_fieldsന്യൂഡൽഹി: പുൽവാമയിലേതുപോലുള്ള ആക്രമണ സാഹചര്യങ്ങളിൽ സുരക്ഷ ഭടന്മാർക്ക് ജീവ ൻ രക്ഷിക്കാനുതകുന്ന അടിയന്ത മരുന്നുകളും ചികിത്സ സഹായികളും വികസിപ്പിച്ച് ഡിഫൻ സ് റിസർച് ഡെവലപ്മെൻറ് ഒാർഗനൈസേഷൻ (ഡി.ആർ.ഡി.ഒ). പരിക്കേറ്റവരെ ആശുപത്രിയിൽ എത ്തിക്കുന്നതു വരെയുള്ള നിർണായക സമയത്ത് (ഗോൾഡൻ അവർ) ഇത് ഉപയോഗിക്കാനാകും.
ര ക്തവാർച്ച തടയാനുള്ള വസ്തുക്കൾ, രക്തം പെെട്ടന്ന് ഒപ്പിയെടുക്കുന്ന സവിശേഷ ഡ്രെസിങ് ഉൽപന്നങ്ങൾ തുടങ്ങിയവയാണ് ഇവർ വികസിപ്പിച്ചത്. കാട്ടിലും പർവതങ്ങളിലും വിന്യസിച്ച സൈനികർക്കും മറ്റും ഇത് ഉപകാരപ്പെടും.
പരിക്കുപറ്റിയ ഉടൻ നൽകുന്ന ചികിത്സ ഏറ്റവും കുറഞ്ഞ അംഗവൈകല്യവും ജീവൻ നിലനിർത്താനുള്ള സാധ്യതയും ഉറപ്പാക്കുമെന്ന് ചികിത്സ സഹായികൾ വികസിപ്പിച്ച ഡി.ആർ.ഡി.ഒ ലബോറട്ടറിയായ ‘ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ്’ (ഇൻമാസ്) വൃത്തങ്ങൾ വ്യക്തമാക്കി. പ്രതിരോധ മുഖത്തെ വിവിധ അടിയന്തര സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇവ വികസിപ്പിച്ചത്. ഇൗ പട്ടികയിലുള്ള ‘ഗ്ലിസറേറ്റഡ് സലൈൻ’ മൈനസ് 18 ഡിഗ്രിയിൽപോലും കട്ടപിടിക്കില്ല.
അതിനാൽ, ഉയരംകൂടിയ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഇത് ഉപകാരപ്പെടും. മുറിവേറ്റ ആളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ, ജീവൻ നിലനിർത്താൻ സഹായിക്കുന്ന മരുന്നാണിതെന്ന് ഇൻമാസിലെ സീനിയർ ശാസ്ത്രജ്ഞ മഞ്ജു ബാല പോപ്ലി പറഞ്ഞു.
’ചിറ്റോസൻ ജെൽ’ എന്ന മരുന്ന് മുറിവേറ്റുണ്ടാകുന്ന കടുത്ത രക്തവാർച്ച തടയും. ഇത് മുറിവിന് മുകളിൽ ഒരു കവചമായി നിൽക്കും. ഇതിന് അണുബാധ ചെറുക്കാനും ശേഷിയുണ്ടെന്ന് ‘ഇൻമാസ്’ ഡയറക്ടർ തരുൺ സെക്രി പറഞ്ഞു.
ശസ്ത്രക്രിയയിൽ വേദന കുറക്കാൻ ഉപയോഗിക്കുന്ന ‘നാൽബുഫൈൻ’ ഇൻജക്ഷൻ നാവിനടിയിലൂടെ നൽകുന്നതാണ് കൂടുതൽ ഫലപ്രദമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.