അനന്ത്നാഗ് തെരഞ്ഞെടുപ്പ് മാറ്റിവച്ചതിൽ പ്രതിഷേധം; ‘ജനാധിപത്യം മൂർധാബാദു’മായി പാർട്ടികൾ
text_fieldsശ്രീനഗർ: അനന്ത്നാഗ് ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചതിൽ കോൺഗ്രസ് നാഷണൽ കോൺഫറൻസ് പ്രതിഷേധം. അനന്ത്നാഗ് ജില്ലാ കലക്ടറെ ഘെരാേവാ ചെയ്ത കോൺഗ്രസിെൻറയും നാഷണൽ കോൺഫറൻസിെൻറയും പ്രാദേശിക നേതാക്കൾ ഇന്ത്യൻ ജനാധിപത്യം മൂർധാബാദ് മുദ്രാവാക്യം വിളിച്ചു.
ക്രമസമാധാന പ്രശ്നങ്ങളെ തുടർന്നാണ് ഏപ്രിൽ 12 ന് നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മെയ് 25 ലേക്ക് മാറ്റിയത്. സ്വതന്ത്രവും നീതയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ അനുയോജ്യമായ ക്രമസമാധാന നില സംസ്ഥാനത്ത് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ വോെട്ടടുപ്പ് തീയതി മാറ്റിവച്ചത്. അനന്ത്നാഗിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി ജമ്മുകശ്മീർ മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തതിനെ തുടർന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.
#WATCH J&K: National Conference & Congress members surround Anantnag DC & raise "Indian democracy murdabad" slogans over deferred by-polls pic.twitter.com/Noq7okejwI
— ANI (@ANI_news) April 11, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.