'തേജസ്വി സൂര്യ മതഭ്രാന്തൻ'; ജർമനിയിൽ സംസാരിക്കാൻ അനുവദിക്കരുതെന്ന് ഇന്ത്യൻ പ്രവാസി സംഘടനകൾ
text_fieldsബെർലിൻ: യുവമോർച്ച ദേശീയ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ തേജസ്വി സൂര്യയെ ജർമനിയിൽ നടക്കുന്ന കോൺഫറൻസിൽ സംസാരിക്കാൻ അനുവദിക്കരുതെന്ന് ഇന്ത്യൻ പ്രവാസി സംഘടനകൾ. സ്റ്റാർട്ട് അപ്പ് കോൺഫറൻസിൽ സംസാരിക്കാനായി ജർമനിയിലെ ഹാംബർഗിൽ തേജസ്വി എത്താനിരിക്കവേയാണ് ഇന്ത്യൻ കോൺസുലേറ്റിനോട് പ്രവാസി സംഘടനകളുടെ ആവശ്യം.
േഗ്ലാബൽ സിഖ് കൗൺസിൽ, ഇൻറർനാഷനൽ ദലിത് സോളിഡാരിറ്റി നെറ്റ്വർക്ക്,ഇന്ത്യ സോളിഡാരിറ്റി ജർമനി, ദി ഹ്യൂമനിസം പ്രൊജക്ട്, സോളിഡാരിറ്റി ബെൽജിയം, ഭാരത് ഡെമോക്രസി വാച്ച്, ഇന്ത്യൻ അലയൻസ് പാരിസ്, ഇന്ത്യൻസ് എഗൈൻസ്റ്റ് സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നീ സംഘടനകൾ കോൺസുലേറ്റിന് അയച്ച കത്തിൽ ഒപ്പുവെച്ചു.
തേജസ്വി സൂര്യയെപ്പോലൊരു വിവാദനായകൻ സംസാരിക്കുന്നത് ജർമനിയിയിലെ വൈവിധ്യമാർന്ന ഇന്ത്യൻ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുമെന്നും തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വളം നൽകുമെന്നും കത്തിൽ പ്രവാസി സംഘടനകൾ ഉണർത്തി. തേജസ്വി യാദവിെൻറ വിവാദവും വർഗീയവുമായി ട്വീറ്റുകൾ കത്തിനോടൊപ്പം ചേർത്തിട്ടുണ്ട്.
വംശീയതയും മതവിദ്വേഷവും പരത്തുന്ന ട്വീറ്റുകളിലൂടെ കുപ്രസിദ്ധനാണ് തേജസ്വി. അറബ് സ്ത്രീകളെക്കുറിച്ച് ലൈംഗിക അധിക്ഷേപം നടത്തിയുള്ള തേജസ്വിയുടെ ട്വീറ്റ് ഗൾഫ് രാജ്യങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബംഗളൂരു ഭീകരവാദികളുടെ കേന്ദ്രമാണെന്ന തേജസ്വിയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.