ഉന്നത വിദ്യാഭ്യാസത്തിൽ പ്രവാസി സംഭാവന ക്ഷണിച്ച് മന്ത്രി സുഷമ
text_fieldsവാരാണസി (യു.പി): ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവേഷണ, വികസന പ്രവർത്തനങ്ങളിൽ ഇന്ത്യയ ുടെ ശേഷി വർധിപ്പിക്കാൻ പ്രവാസികളുടെ സംഭാവന ക്ഷണിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വ രാജ്. നൈപുണ്യവും നൂതന വിവരങ്ങളും പങ്കുവെക്കുക വഴി പ്രവാസികൾക്ക് ഇൗ രംഗത്ത് ഏറെ സം ഭാവന ചെയ്യാനാവുമെന്ന് മന്ത്രി പറഞ്ഞു. പ്രവാസി സമ്മേളനത്തിെൻറ ഒന്നാം ദിനം യുവജന പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
ഉന്നത ഗവേഷണ, വികസന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുന്നതിന് സർക്കാർ ശ്രമിക്കുകയാണെന്ന് അവർ പറഞ്ഞു. ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗവേഷണ പ്രവർത്തനത്തിന് പ്രവാസികൾക്കുള്ള സാധ്യത സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യയിൽ 41 ശതമാനവും 20ൽ താഴെ പ്രായമുള്ളവരാണ്. ഏഴര ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ പുറത്ത് ഗവേഷണവും മറ്റും നടത്തുന്നുണ്ട്. ഇന്ത്യൻ യുവാക്കൾ വിദ്യാഭ്യാസ രംഗത്തും മറ്റു മേഖലകളിലും വിദേശത്ത് നന്നായി തിളങ്ങുന്നു. അവരുടെ ജീവിതകഥ പ്രചോദനമാണ്. വിദേശത്തു പഠനം നടത്തുന്നവരുടെ പരാതികൾ പരിശോധിക്കുന്നതിന് വിദേശ നയതന്ത്ര കാര്യാലയങ്ങളിലെ സ്ഥാനപതിമാരെ പെങ്കടുപ്പിച്ച് വിദഗ്ധ സമിതി രൂപവത്കരിച്ചിട്ടുണ്ട്. വിദേശത്തെ തൊഴിൽ തേടൽ സുരക്ഷിതമാക്കുന്നതിന് സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. വിദേശ തൊഴിലുടമയുടെ ഒാൺൈലൻ രജിസ്ട്രേഷൻ നിർബന്ധമാക്കി.
ഇ-മൈഗ്രേറ്റ് പദ്ധതി വഴിയും മറ്റുമായി പ്രവാസികളുടെ പരാതികൾ പരിഹരിക്കുന്നു. വഴിവിട്ട റിക്രൂട്ട്മെൻറ് നടത്തുന്ന ഏജൻറുമാർക്കെതിരെ കർക്കശ നടപടി സ്വീകരിക്കുന്നുണ്ട്. പ്രയാസം നേരിടുന്ന പ്രവാസിയുടെ ക്ഷേമത്തിന് പ്രത്യേക നിധി രൂപവത്കരിച്ചിട്ടുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു. 85 രാജ്യങ്ങളിൽനിന്നായി 4000ൽപരം പ്രവാസി പ്രതിനിധികളാണ് മൂന്നു ദിവസത്തെ സമ്മേളത്തിന് എത്തുന്നത്. പ്രവാസി ഭാരതീയ ദിവസ് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 23ന് പ്രവാസി ഭാരതീയ പുരസ്കാരം രാഷ്ട്രപതി രാം നാഥ് കോവിന്ദ് സമ്മാനിക്കും.
അക്ബറിെൻറ ചിത്രം; അതൃപ്തി
വാരാണസി: ‘മീ ടൂ’ വിവാദത്തെ തുടർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്ന എം.ജെ. അക്ബറിെൻറ ചിത്രം പ്രവാസി ഭാരതീയ ദിവസിൽ വിതരണം ചെയ്ത കൈപ്പുസ്തകത്തിൽ വന്നത് ചർച്ചയായി. അക്ബർ മന്ത്രിസ്ഥാനത്തുണ്ടായിരുന്ന കാലത്തെ കൈപ്പുസ്തകമാണ് വിതരണം ചെയ്തത്. ഇപ്പോഴും അത് വിദേശകാര്യ മന്ത്രാലയ പരിപാടികൾക്ക് ഉപയോഗിക്കുന്നതിൽ പലരും നെറ്റി ചുളിച്ചു. വിദേശകാര്യ മന്ത്രാലയത്തെ നയിക്കുന്ന ടീമിെൻറ പട്ടികയിലാണ് അക്ബറും ഉള്ളത്. ആദ്യം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പിന്നെ അക്ബറിെൻറയും സഹമന്ത്രി വി.കെ. സിങ്ങിെൻറയും ചിത്രങ്ങൾ. ഇത് ഒഴിവാക്കണമായിരുന്നുവെന്ന് പ്രതിനിധികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.