Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ നയതന്ത്ര...

ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളും ഉദ്യോഗസ്ഥരും ആക്രമിക്കപ്പെടുന്നു; കാനഡക്കെതിരെ ആഞ്ഞടിച്ച് എസ്. ജയ്ശങ്കർ

text_fields
bookmark_border
ഇന്ത്യൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ വാഷിങ്ടണിൽ അമേരിക്കൻ വാണിജ്യകാര്യ സെക്രട്ടറി ഗിന റെയ്മോണ്ടോയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
cancel
camera_alt

ഇന്ത്യൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ വാഷിങ്ടണിൽ അമേരിക്കൻ വാണിജ്യകാര്യ സെക്രട്ടറി ഗിന റെയ്മോണ്ടോയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ

വാ​ഷി​ങ്ട​ൺ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും നി​ര​ന്ത​രം ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും അ​വി​ടെ ന​ട​ക്കു​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ. ലോ​ക​ത്ത് മ​റ്റെ​വി​ടെ​യെ​ങ്കി​ലു​മാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ട​ന്നി​രു​ന്ന​തെ​ങ്കി​ൽ സ​മ​ചി​ത്ത​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്യു​മാ​യി​രു​ന്നോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​ഞ്ചു​ദി​വ​സ​ത്തെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​​ത്തി​നെ​ത്തി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാ​ഷി​ങ്ട​ണി​ൽ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്ക​വേ​യാ​ണ് കാ​ന​ഡ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്.

‘‘ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ​ക്കു​നേ​രെ ബോം​ബെ​റി​ഞ്ഞു. കോ​ൺ​സു​ലേ​റ്റു​ക​ൾ​ക്കു മു​ന്നി​ൽ ആ​ക്ര​മ​ണം ന​ട​ന്നു. പോ​സ്റ്റ​റു​ക​ളും പ​തി​ച്ചു. ഇ​​തൊ​ക്കെ സാ​ധാ​ര​ണ​മാ​ണെ​ന്ന് ക​രു​തു​ന്നു​ണ്ടോ? മ​റ്റൊ​രു രാ​ജ്യ​ത്തി​ന്റെ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ത്തി​നു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ങ്കി​ൽ എ​ങ്ങ​നെ​യാ​യി​രി​ക്കും പ്ര​തി​ക​ര​ണം.

കു​റ​ച്ചു​വ​ർ​ഷ​മാ​യി കാ​ന​ഡ​യു​മാ​യി പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. തീ​വ്ര​വാ​ദ​ത്തി​നും അ​ക്ര​മ​ങ്ങ​ൾ​ക്കു​മു​ള്ള മൗ​നാ​നു​വാ​ദ​മാ​ണ് എ​ല്ലാ​ത്തി​നും കാ​ര​ണം. കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റാ​നു​ള്ള ചി​ല അ​ഭ്യ​ർ​ഥ​ന​ക​ൾ​ക്ക് അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല’’ -ജ​യ്ശ​ങ്ക​ർ പ​റ​ഞ്ഞു.

ഇ​ന്ത്യ​ക്കെ​തി​രെ സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ് കാ​ന​ഡ​യെ​ന്നും ഹ​ഡ്സ​ൺ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന സം​വാ​ദ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. മ​നു​ഷ്യ​ക്ക​ട​ത്ത്, തീ​വ്ര​വാ​ദം എ​ന്നി​വ​യു​ടെ​യും വി​ള​നി​ല​മാ​ണ് ആ ​രാ​ജ്യം. ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​മാ​ധാ​ന​പ​ര​മാ​യി ജോ​ലി നി​ർ​വ​ഹി​ക്കാ​നാ​കു​ന്നി​ല്ല. അ​വ​ർ പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്ക​പ്പെ​ടു​ന്നു. മ​റ്റേ​തെ​ങ്കി​ലും ജി7, ​കോ​മ​ൺ​വെ​ൽ​ത്ത് രാ​ജ്യ​ത്ത് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ അ​നു​വ​ദി​ക്ക​പ്പെ​ടു​മോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഖാ​ലി​സ്താ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വ് ഹ​ർ​ദീ​പ് സി​ങ് നി​ജ്ജാ​റി​ന്റെ കൊ​ല​പാ​ത​ക​ത്തി​നു​പി​ന്നി​ൽ ഇ​ന്ത്യ​ൻ ഏ​ജ​ന്റു​മാ​ർ​ക്ക് പ​ങ്കു​​ണ്ടെ​ന്ന കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​ടെ ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യ​ത്. ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ പ​ര​സ്പ​രം പു​റ​ത്താ​ക്കു​ക​യും ക​നേ​ഡി​യ​ൻ പൗ​ര​ന്മാ​ർ​ക്ക് വി​സ ന​ൽ​കു​ന്ന​ത് ഇ​ന്ത്യ നി​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി കാ​ന​ഡ​ക്കെ​തി​രെ പ​ര​സ്യ​മാ​യി ആ​ഞ്ഞ​ടി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canadaS. Jaisankar
News Summary - Indian diplomatic offices and officials are attacked-s.jaisankar
Next Story