ചൈനയിൽ കുടുങ്ങിയ ഡോക്ടർമാർക്ക് ഇന്ത്യൻ കോൺസുലേറ്റ് തുണയായി
text_fieldsമുംബൈ: വിനോദയാത്രക്കിടെ ചൈനയിൽ കുടുങ്ങിയ മുംബൈയിലെ ഡോക്ടർമാർക്ക് തുണയായി ഇന്ത്യൻ കോൺസുലേറ്റ്. നഗരത്തിലെ മലാഡ് മെഡിക്കൽ അസോസിയേഷൻ (എം.എം.എ) അംഗങ്ങളായ 25 ഡോക്ടർമാരാണ് കുടുംബത്തോടൊപ്പം കുടുങ്ങിയത്. ട്രാവൽസ് നടത്തിപ്പുകാർ തമ്മിലെ പണമിടപാട് തർക്കമാണ് ഡോക്ടർമാർക്ക് വിനയായത്.
വിസ നടപടികൾ, യാത്ര, താമസം, ഭക്ഷണം എന്നിവക്കായി ഒരാൾക്ക് 92,500 രൂപ നിരക്കിൽ ബോരിവലിയിലെ ഒപെക്സ് ഹോളിഡേസിന് എം.എം.എ നൽകിയിരുന്നു. എന്നാൽ, തുകയുടെ 30 ശതമാനം മാത്രമാണ് ചൈനയിലെ കാര്യങ്ങൾ ഏറ്റെടുത്ത അവിടത്തെ ഫ്രീഡം ട്രാവൽസിന് ഒപെക്സ് ഹോളിഡേസ് നൽകിയത്. മുഴുവൻ തുകയും അടക്കാത്തതിനെ തുടർന്ന് ചൈനയിലെ ട്രാവൽസ് ഉടക്കി. താമസിച്ച ഹോട്ടലുകളിൽനിന്ന് ശനിയാഴ്ച ഡോക്ടർമാരെയും കുടുംബത്തെയും പുറത്താക്കി.
രണ്ടു ദിവസം സെൻഷനിലെ ഹോട്ടലിെൻറ സ്വീകരണ മുറിയിലായിരുന്നു ഇവർ കഴിഞ്ഞത്. പണം ലഭിച്ചില്ലെങ്കിൽ പൊലീസിൽ പരാതിനൽകി അകത്താക്കുമെന്നായിരുന്നു ട്രാവൽസ് ഉടമയുടെ ഭീഷണി. തിങ്കളാഴ്ച കോൺസുലേറ്റ് ഉദ്യോഗസ്ഥർ ഇടപ്പെട്ടതോടെ ഡോക്ടർമാരും കുടുംബവും മകാവുവിലേക്ക് പോയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
മുംബൈയിലെ ഒപെക്സ് ഹോളിഡേസിന് എതിരെ എം.എം.എ പൊലീസിൽ പരാതി നൽകുകയും ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് അപേക്ഷ നൽകുകയും ചെയ്തു. ട്രാവൽസ് ഉടമ ഒളിവിലാണെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.