യു.കെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം താൽകാലികമായി നിർത്തി
text_fieldsലണ്ടൻ: കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ യു.കെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചു. കൊറോണ നിയന്ത്രണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഫെബ്രുവരി 20 വരെ പ്രവർത്തനങ്ങൾ നിർത്തിവെച്ചതെന്ന് എംബസിയുടെ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു.
മുൻകരുതലിന്‍റെ ഭാഗമായി ഫെബ്രുവരി പകുതി വരെ രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ നടപ്പിലാക്കുന്നതായി യു.കെ ഭരണകൂടം ജനുവരി അഞ്ചിനാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രൈമറി, സെക്കണ്ടറി സ്കൂളുകളും കോളജുകളും അടച്ചിടുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കിയിരുന്നു.
കോവിഡ് പ്രതിസന്ധി മറികടന്നുവെന്ന പ്രതീക്ഷയിൽ പൊതുവിടങ്ങൾ സജീവമായി വരുമ്പോഴായിരുന്നു ജനിതകമാറ്റം സംഭവിച്ച വൈറസ് യു.കെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ പ്രധാന നഗരങ്ങൾ ഉൾപ്പെടെ പല മേഖലകളും ലോക്ഡൗണിലായി. ഇതിന് പിന്നാലെയാണ് രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്.
നേരത്തെ, കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതൽ ജൂൺ വരെ യു.കെയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.