എത്യോപ്യയിൽ ഏഴു ഇന്ത്യക്കാരെ ബന്ദികളാക്കിയതായി പരാതി
text_fieldsമുംബൈ: എത്യോപ്യയിൽ സാമ്പത്തിക പ്രതിസന്ധിയിലായ ഇൻഫ്രാസ്ട്രക്ച്ചർ ലീസിങ് ആൻറ് ഫിനാൻഷ്യൽ കമ്പനിയിലെ ഏഴ് ഇന്ത്യൻ ജീവനക്കാരെ സ്വദേശികളായ ജീവനക്കാർ ബന്ദികളാക്കിയതായി പരാതി. ശമ്പളം പൂർണമായി ലഭിക്കാത്തതിനാലാണ് തദ്ദേശീയരായ ജീവനക്കാർ ഇന്ത്യക്കാരെ ബന്ദികളാക്കിയത്. നവംബർ 24 മുതലാണ് ഇന്ത്യക്കാരെ തടഞ്ഞുവെച്ച് പ്രതിഷേധം കനപ്പിച്ചത്.
നീരജ് രഘുവാൻഷി, നാഗരാജു ബിഷ്ണു, സുഖ്വീന്ദർ സിങ്, ഖുറാം ഇമാം, ചൈതന്യ ഹരി, ഭാസ്കർ റെഡ്ഢി, ഹരീഷ് ബണ്ഡി എന്നിവരാണ് ബന്ദികളാക്കപ്പെട്ടിരിക്കുന്നത്. ഇവർ െഎ.എൽ ആൻറ് എഫ്.എസിെൻറ സംയുക്ത സംരംഭമായ ട്രാൻസ്േപാർട്ട് നെറ്റ്വർക് കമ്പനിയിലെ ജീവനക്കാരാണ്.
എത്യോപ്യയിലെ ഒറോമിയയിെല മൂന്നു സ്ഥലങ്ങളിലും അംഹാര പ്രവിശ്യയിലുമായാണ് ഇവരെ തടഞ്ഞുവെച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കമ്പനി ഇന്ത്യൻ-സ്പാനിഷ് സംരംഭമായി ചെയ്യാനിരുന്ന റോഡ് നിർമാണ പദ്ധതികൾ റദ്ദാക്കിയതാണ് സ്വദേശികളായ ജീവനക്കാരെ ചൊടിപ്പിച്ചത്.
തങ്ങളുടെ മോചിപ്പിക്കാൻ ഇന്ത്യൻ സർക്കാർ മുന്നോട്ടുവരണമെന്നാവശ്യപ്പെട്ട് ബന്ദിയാക്കപ്പെട്ട ൈചതന്യ ഹരി എന്നയാൾ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ഭവൻ, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവർക്ക് ട്വിറ്റർ സന്ദേശം അയച്ചു. എന്നാൽ ഇൗ വാർത്ത സംബന്ധിച്ച് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.