ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ പരിസ്ഥിതി വിദഗ്ധർ
text_fieldsന്യൂഡൽഹി: പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറാനുള്ള അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടിക്കെതിരെ പരിസ്ഥിതി വിദഗ്ധർ രംഗത്ത്. ട്രംപിെൻറ നീക്കം പാരിസ് ഉടമ്പടിയുടെ മരണമണിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
അമേരിക്കയുെട നടപടി കാലാവസ്ഥ വ്യതിയാന ഉടമ്പടിയുടെ മരണമണിയാണെന്ന് ഡൽഹിയിലെ െസൻറർ ഫോർ സയൻസ് ആൻഡ് എൻവയൺമെൻറ് ഡയറക്ടർ ജനറൽ സുനിത നാരായൺ കുറ്റപ്പെടുത്തി. അന്തരീക്ഷത്തിൽ നിലവിലുള്ള കാർബൺ മലിനീകരണത്തിൽ 21 ശതമാനത്തിനും അമേരിക്കയാണ് ഉത്തരവാദി. അമേരിക്കയുടെ പിന്മാറ്റത്തോടെ ഉടമ്പടി നടപ്പാക്കാൻ പ്രയാസമാണ്.
കാലാവസ്ഥ വ്യതിയാനം ആഗോള വെല്ലുവിളിയാണെന്നും അമേരിക്കക്ക് ലോകത്തെ ബന്ദികളാക്കി മുന്നോട്ടുപോകാൻ കഴിയില്ലെന്നും സുനിത നാരായണൻ പറഞ്ഞു. ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറന്തള്ളിയ രാജ്യംമാത്രമല്ല അമേരിക്കയെന്നും ഇപ്പോഴും ഏറ്റവുംകൂടുതൽ പുറന്തള്ളിക്കൊണ്ടിരിക്കുന്നവരാണെന്നും അതിനാൽ അമേരിക്കയുടെ ഭാഗത്തുനിന്ന് ഇത് വെട്ടിക്കുറക്കാനുള്ള ആഗ്രഹമില്ലെങ്കിൽ താപനം കാര്യമായി കുറക്കാൻ കഴിയില്ലെന്നും സി.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ചന്ദ്രഭൂഷൺ പറഞ്ഞു.
വികസ്വര രാജ്യങ്ങളെല്ലാം ചേർന്ന് തങ്ങളുടെ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന തോത് ഇനിയും വെട്ടിക്കുറച്ചാലും അമേരിക്കയുെട വാഗ്ദാനത്തിെൻറ ശൂന്യത നികത്താൻ പര്യാപ്തമാകിെല്ലന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും തങ്ങളുടെ തോത് കൂട്ടിയാലും അമേരിക്ക സൃഷ്ടിച്ച പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.