Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിജ്ജർ വധം:...

നിജ്ജർ വധം: അന്വേഷണത്തിന്‍റെ അന്തിമ ഫലം എന്താണ്?; കാനഡയോട് വീണ്ടും ചോദ്യം ഉന്നയിച്ച് ഇന്ത്യ

text_fields
bookmark_border
നിജ്ജർ വധം: അന്വേഷണത്തിന്‍റെ അന്തിമ ഫലം എന്താണ്?; കാനഡയോട് വീണ്ടും ചോദ്യം ഉന്നയിച്ച് ഇന്ത്യ
cancel

ന്യൂഡൽഹി: സിഖ്​ വിഘടനവാദി നേതാവും ഭീകര സംഘടന ഖലിസ്ഥാൻ ടൈഗർ ഫോഴ്​സ്​ അധ്യക്ഷനുമായ ഹർദീപ്​ സിങ്​ നിജ്ജറിന്‍റെ വധവുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിടണമെന്ന് വീണ്ടും ഇന്ത്യ. കാനഡയിലെ ഇന്ത്യൻ ഹൈക്കമീഷണർ സഞ്ജയ് കുമാർ വർമയാണ് കനേഡിയൻ മാധ്യമമായ ദ് ഗ്ലോബ് ആൻഡ് മെയിലിന് നൽകിയ അഭിമുഖത്തിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്.

നിജ്ജറിന്‍റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുന്ന കാനഡ മതിയായ തെളിവ് നൽകണം. ഇന്ത്യക്കെതിരായ ആരോപണം തെളിയിക്കാനുള്ള ശക്തമായ തെളിവുകൾ കാനഡയുടെയോ അവരുടെ സഖ്യകക്ഷികളുടെയോ കൈവശമില്ല. അന്വേഷണത്തിന്‍റെ അന്തിമ ഫലം എന്താണ്. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയും ഇന്ത്യൻ ഏജന്‍റുമാണെന്ന് ക​നേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരംഭിച്ചതോടെ അന്വേഷണത്തെ അട്ടിമറിച്ചെന്നും സഞ്ജയ് കുമാർ ചൂണ്ടിക്കാട്ടി.

സെപ്​റ്റംബർ 18ലെ നിജ്ജറിന്‍റെ വധത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണവും അതേച്ചൊല്ലി കൈക്കൊണ്ട നടപടികളും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരിക്കുന്നു. കൊലയിൽ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിനു പങ്കുണ്ടെന്ന്​ ആരോപിച്ച്​ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇതിന് പിന്നാലെ കാനേഡിയൻ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു.

1997ൽ കാനഡയിലേക്ക് കുടിയേറിയ പഞ്ചാബ്​ ജലന്ധർ ജില്ലയി​ലെ ഭർസിങ്​പുര സ്വദേശിയായ ഹർദീപ്​ സിങ്​ നിജ്ജർ കാനഡയിലെ ബ്രിട്ടീഷ്​ കൊളംബിയയിലെ സറേയിലുള്ള ഗുരുനാനാക്​ സിഖ്​ ഗുരുദ്വാര മാനേജിങ്​ കമ്മിറ്റി അധ്യക്ഷനായിരുന്നു. സ്വതന്ത്ര സിഖ്​ രാഷ്ട്രത്തിന്‍റെ വക്താവായ ഇയാളെ 2020ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യു.എ.പി.എ ചുമത്തി ഭീകരനായി പ്രഖ്യാപിച്ചു.

കലാപപ്രേരണ നൽകുന്ന പ്രസ്താവനകളും വിദ്വേഷപ്രസംഗങ്ങളും വ്യാപിപ്പിക്കാനായി സോഷ്യൽമീഡിയയിൽ പടങ്ങളും വിഡിയോകളും പോസ്റ്റു ചെയ്യുന്നുവെന്നായിരുന്നു ആരോപണം. എൻ.ഐ.എ നാലു കേസുകളിൽ കുറ്റവാളിപ്പട്ടികയിൽ പെടുത്തിയ നിജ്ജറിനെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ കഴിഞ്ഞ വർഷം 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

ഫില്ലോറിൽ ഹിന്ദു സന്യാസിമാർക്കുനേരെ നടന്ന ആക്രമണം, പഞ്ചാബിലടക്കം ആർ.എസ്​.എസ്​ നേതാക്കളെയും പരിപാടികളെയും ഉന്നമിട്ടു നടന്ന ചില ആക്രമണങ്ങൾ, 2020ൽ ഖലിസ്ഥാനുവേണ്ടി നടത്തിയ ഹിത​പരിശോധന തുടങ്ങി വിവിധ കുറ്റകൃത്യങ്ങളാണ്​ നിജ്ജറി​നുമേൽ ചുമത്തിയത്​. ജീവനു ഭീഷണിയുണ്ടെന്നു കാനഡയിലെ ഇന്‍റലിജൻസ്​ വിഭാഗം മുന്നറിയിപ്പു നൽകി ദിനങ്ങൾക്കകമാണ്​ നിജ്ജർ കൊല ചെയ്യപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CanadaJustin TrudeauindiaHardeep Singh Nijjar
News Summary - Indian envoy asks Canada to produce evidence in Nijjar's killing, says Trudeau's statements "Nijjar" probe
Next Story