ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപങ്ങളിൽ 286 ശതമാനം വർധന; വാദം തള്ളി കേന്ദ്രം
text_fieldsന്യൂഡൽഹി: കോവിഡ് കാലത്തും നികുതിയൊടുക്കാതെ സ്വിറ്റ്സർലൻഡിലെ രഹസ്യ കേന്ദ്രങ്ങളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചതായി വന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സർക്കാർ. സ്വിസ് സെൻട്രൽ ബാങ്ക് വാർഷിക കണക്കുകൾ ഉദ്ധരിച്ച് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. 2019 അവസാനം 6,625 കോടിയായിരുന്ന സ്വിസ് നിക്ഷേപം 286 ശതമാനം വർധിച്ച് 20,700 കോടിയായി ഉയർന്നെന്നായിരുന്നു റിപ്പോർട്ട്. രണ്ടു വർഷമായി കുറഞ്ഞുവന്നതാണ് കോവിഡിൽ കുടുങ്ങിയ കഴിഞ്ഞ വർഷം കുത്തനെ ഉയർന്ന് 13 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിക്ഷേപമായത്.
യഥാർഥ പേരുകളിൽ സമർപ്പിച്ചവയുടെ കണക്കുകൾ മാത്രമാണ് ഇതിലുൾപെടുക. മൂന്നാം രാജ്യത്തെ സ്ഥാപനത്തിന്റെ പേരിൽ സ്വിറ്റ്സർലൻഡിലെ ബാങ്കുകളിൽ നിക്ഷേപം നടത്തിയത് ഈ കണക്കുകളിൽവരിെല്ലന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേ സമയം, നികുതി വിഷയങ്ങളിൽ പരസ്പരം പങ്കുവെക്കുന്ന കരാറിൽ ഇന്ത്യയും സ്വിറ്റ്സർലൻഡും ഒപ്പുവെച്ചതാണെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ സ്വിസ് ബാങ്ക് ശാഖകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ വർധിച്ചതാകാം രേഖയിൽ സംഖ്യ കുത്തനെ ഉയരാനിടയാക്കിയത്. അങ്ങനെയാണെങ്കിലും അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കാൻ സ്വിസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വിവിധ ബാങ്കുകൾ സ്വിസ് നാഷനൽ ബാങ്കിന് നൽകിയ റിപ്പോർട്ട് പരിഗണിച്ചുള്ള കണക്കുകളായാണ് മാധ്യമങ്ങൾ പുതിയ വർധന പുറത്തെത്തിച്ചത്. ഇടപാടുകാരുെട നിക്ഷേപം കുറഞ്ഞതായാണ് കാണിക്കുന്നത്. പകരം, ബോണ്ടുകൾ, സെക്യൂരിറ്റികൾ, മറ്റു സാമ്പത്തിക സംവിധാനങ്ങൾ എന്നിവ വഴിയാകാം വർധിച്ച നിക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.