വാഹന രജിസ്ട്രേഷൻ, ലൈസൻസ് വിവരങ്ങൾ വിറ്റ് കേന്ദ്രം നേടിയത് 65 കോടി
text_fieldsന്യൂഡൽഹി: വാഹന രജിസ്ട്രേഷൻ, ലൈസൻസ് വിവരങ്ങൾ വിറ്റ് കേന്ദ്ര സ ർക്കാർ നേടിയത് 65 കോടി രൂപ. ഇൻഷുറൻസ്, നികുതി വിവരങ്ങൾ ഉൾപ്പെടെയാണ് കൈമാറിയത്. ജുലൈ എട്ടിന് രാജ്യസഭയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിലാണ് 25 കോടി വാഹന രജിസ്ട്രേഷൻ വിവരങ്ങളും 15 കോടി ഡ്രൈവിങ് ലൈസൻസ് വിവരങ്ങളും വിറ്റതായി വ്യക്തമാക്കിയത്.
32 സർക്കാർ സ്ഥാപനങ്ങൾക്കും 87 സ്വകാര്യ സ്ഥാപനങ്ങൾക്കുമാണ് ഇത്കൈമാറിയത്. 2019 മാർച്ചിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരകൈമാറ്റത്തിന് തീരുമാനമെടുത്തത്. രാജ്യത്തിെൻറ സമ്പദ്ഘടനക്ക് ഗുണകരവും ഗതാഗത, വാഹന വ്യവസായ മേഖലക്ക് സഹായകരവുമാകുമെന്നായിരുന്നു ഇതിന് സർക്കാറിെൻറ ന്യായം. എന്നാൽ, വാഹന ഉടമകളുടെ വിവരങ്ങൾ നൽകുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ആധാർ കേസിൽ ഹരജിക്കാർക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ എസ്. പ്രസന്ന പറഞ്ഞു.
രജിസ്ട്രേഷൻ നമ്പർ, എൻജിൻ നമ്പർ, മോഡൽ, കളർ, വ്യാപാരിയുടെ പേര്, വായ്പ നൽകിയ ധനകാര്യ സ്ഥാപനത്തിെൻറ പേര്, ഇൻഷുറൻസ് കമ്പനിയുടെ പേര്, ഇൻഷുറൻസ് കാലാവധി, നികുതിയുടെ കാലാവധി എന്നീ വിവരങ്ങളാണ് കൈമാറുന്നത്. വാഹന ഉടമകളുടെ വിവരങ്ങൾ കൈമാറുന്ന ചട്ടമുണ്ടാക്കിയത് സ്വകാര്യത പരിഗണിക്കാതെയാണെന്ന ശക്തമായ വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.