ഹൃദയ ശസ്ത്രക്രിയ വിജയകരം; 19 വയസുള്ള പാക്പെൺകുട്ടിക്ക് ഇന്ത്യയിൽ പുതുജീവൻ
text_fieldsചെന്നൈ: ഇന്ത്യയുടെ കരുതലിൽ പാക് പെൺകുട്ടിക്ക് പുതുജീവൻ. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച ആയിഷ റഷാനിനാണ് ചെന്നൈയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‍ക മരണം സംഭവിച്ച ഡൽഹി സ്വദേശിയുടെ ഹൃദയമാണ് ആയിഷക്ക് മാറ്റിവെച്ചത്. ചികിത്സക്കുള്ള പണം ചെന്നൈയിലെ സന്നദ്ധസംഘടനയും ഡോക്ടർമാരും സ്വരൂപിച്ചു. 35 ലക്ഷത്തിലേറെ രൂപ ചെലവുണ്ടായിരുന്നു ശസ്ത്രക്രിയക്ക്.
2019ലാണ് ആയിഷ ഇന്ത്യയിൽ ചികിത്സക്ക് എത്തിയത്. ചെന്നൈ അഡയാറിലെ ആശുപത്രിയിൽ ഡോ. കെ.ആർ. ബാലകൃഷ്ണനായിരുന്നു ചികിത്സിച്ച ഡോക്ടർ. ആരോഗ്യം മോശമായതിനെ തുടർന്ന് അടുത്തിടെ വീണ്ടും ചികിത്സക്കു വന്നു.
ഹൃദയം മാറ്റിവെക്കലല്ലാതെ മറ്റ് പോംവഴികളില്ലായിരുന്നു. അതിനാൽ അപേക്ഷ നൽകി കാത്തിരുന്നു. ഇന്ത്യയിൽ അവയവദാനത്തിന് മുൻഗണന ഇവിടുത്തുകാർക്കായതിനാൽ ദാതാവിനെ കണ്ടെത്തുക പ്രയാസമായിരുന്നു. എന്നാൽ അടുത്തിടെ മസ്തിഷ്‍ക മരണം സംഭവിച്ച 69കാരന്റെ ഹൃദയം സ്വീകരിക്കാൻ മറ്റാരും തയാറാകാതെ വന്നതോടെ ആയിഷയുടെ സമയം തെളിഞ്ഞു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആയിഷ ആശുപത്രി വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.