Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ പട്രോളിങ്​...

ഇന്ത്യൻ പട്രോളിങ്​ സംഘത്തെ ചൈന തടഞ്ഞുവെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
ladakh
cancel

ന്യൂഡൽഹി: ഇന്ത്യൻ സൈന്യവും ഇന്തോ-ടിബറ്റർ ബോർഡർ പൊലീസും ചേർന്ന സംയുക്​ത പട്രോളിങ്​ സംഘത്തെ ചൈന തടഞ്ഞുവെച്ചതായി റിപ്പോർട്ട്​. കഴിഞ്ഞയാഴ്​ച ലഡാക്കിലാണ്​ സംഭവമുണ്ടായത്​. പിന്നീട്​ ഇന്ത്യൻ സംഘത്തെ ചൈന വിട്ടയക്കുകയായിരുന്നു. എൻ.ഡി.ടി.വിയാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

സംഭവത്തെ കുറിച്ച്​ പ്രധാനമന്ത്രിക്ക്​ സൈന്യം റിപ്പോർട്ട്​ നൽകിയിട്ടുണ്ട്​. ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ്​ പുതിയ റിപ്പോർട്ടുകൾ പുറത്ത്​ വരുന്നത്​.

ബുധനാഴ്​ച ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായെന്നും ഇന്ത്യൻ സൈനികരെ ചൈന പിടിച്ചുവെന്നു​ം സൈനിക ഉദ്യോഗസ്ഥൻ എൻ.ഡി.ടി.വിയോട്​ വെളിപ്പെടുത്തി. പിന്നീട്​ ഇവരെ വിട്ടയക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. 

അതേസമയം, ചില സൈനിക വൃത്തങ്ങൾ വാർത്ത നിഷേധിച്ചിട്ടുണ്ട്​. സൈന്യം വാർത്തകളോട്​ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-chinamalayalam newsindia newsborder issue
News Summary - Indian Jawans Briefly Detained By Chin-India news
Next Story