ഏറ്റവും കൂടുതൽ വജ്രങ്ങൾ പതിച്ച മോതിരവുമായി ഇന്ത്യക്കാരൻ; ഒടുവിൽ ഗിന്നസ് റെക്കോർഡും
text_fieldsഹൈദരാബാദ്: ഒരു മോതിരത്തിൽ ഏറ്റവും കൂടതൽ വജ്രങ്ങൾ പതിപ്പിച്ചതിെൻറ ലോക റെക്കോർഡ് ഇനി ഇന്ത്യക്കാരന് സ്വന്തം. ഹൈദരാബാദിലെ ചന്ദുഭായ് എന്ന സ്ഥലത്ത് ഡയമണ്ട് സ്റ്റോർ നടത്തുന്ന കൊട്ടി ശ്രീകാന്തിനാണ് ഗിന്നസ് റെക്കോർഡ് ലഭിച്ചത്. 7,801 കുഞ്ഞു വജ്രങ്ങളാണ് പൂവിെൻറ ഡിസൈനിലുള്ള മനോഹരമായ മോതിരത്തിൽ പതിച്ചിരിക്കുന്നത്. 2018ലാണ് മോതിരത്തിൻറെ ഡിസൈനിങ് ജോലികൾ ശ്രീകാന്ത് ആരംഭിച്ചത്. ഒരുപാട് ഡിസൈനുകൾ നോക്കിയതിന് ശേഷമാണ് ഏറ്റവും കൂടുതൽ വിശ്വൽ അപ്പീലുള്ള കമേലിയ എന്ന ഡിസൈൻ ഉറപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.
കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ (CAD) ഉപയോഗിച്ചാണ് മനോഹരമായ ഡിസൈൻ സൃഷ്ടിക്കാനാവശ്യമായ വജ്രങ്ങളുടെ എണ്ണം കണ്ടെത്തിയത്. കൃത്യമായ എണ്ണം 2019 മെയ് മാസത്തിലാണ് ലഭിച്ചത്. പിന്നാലെ സംഭരണം ആരംഭിക്കുകയായിരുന്നു. 'ഇത്രത്തോളം വെല്ലുവിളിയുയർത്തുന്ന ഡിസൈനിങ് ആദ്യമായിട്ടാണ് ചെയ്യുന്നത്. പല ഘട്ടങ്ങളിലായി പലവിധ മാറ്റങ്ങളും തിരുത്തലുകളും വരുത്തിയാണ് ഇപ്പോഴുള്ള രീതിയിലേക്ക് മോതിരത്തെ മാറ്റിയത്. ഇനിയും ഇതുപോലുള്ള മാസ്റ്റർപീസുകൾ നിർമിക്കാൻ ഗിന്നസ് റെക്കോർഡ് പ്രചോദനമാകുമെന്നും' കൊട്ടി ശ്രീകാന്ത് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.