ബാലാകോട്ടിലെ മരണം; പാക് ഉദ്യോഗസ്ഥേന്റതെന്നുപറഞ്ഞ് പ്രചരിച്ചത് വ്യാജവാർത്ത
text_fieldsബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടതായി മുൻ പാക് നയതന്ത്ര ഉദ്യോഗസ്ഥൻ സമ്മതിച്ചെന്ന വാർത്ത വ്യാജമെന്ന് കണ്ടെത്തൽ. പാക് ചാനലിലെ സംവാദത്തിനിടെ സഫർ ഹിലാലി എന്ന ഉദ്യോഗസ്ഥൻ ഭീകരർ കൊല്ലപ്പെട്ടത് സമ്മതിച്ചാതായാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കശ്മീരിലെ പുൽവാമയിൽ നടത്തിയ ഭീകരാക്രമണത്തിനുള്ള പ്രത്യാക്രമണമായാണ് ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ബാലാകോട്ടിൽ 2019 ഫെബ്രുവരി 26ന് ഇന്ത്യ വ്യോമാക്രമണം നടത്തിയത്.
ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും വനപ്രദേശത്താണ് ബോംബുകൾ വീണതെന്നുമാണ് അന്ന് പാക് സർക്കാർ പ്രതികരിച്ചത്. എന്നാൽ 300 ഭീകരർ കൊല്ലപ്പെട്ടതായി സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരണം നടത്തിയിരുന്നു. പുതിയ വാർത്തവന്നതോടെ തങ്ങൾ പറഞ്ഞത് ശരിയായെന്ന പ്രചരണവുമായി ബി.ജെ.പി െഎ.ടി സെൽ രംഗത്തുവന്നിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും ഉേദ്യാഗസ്ഥൻ പറഞ്ഞതിനെ ഇന്ത്യൻ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ആൾട്ട് ന്യൂസ് ഫാക്ട് ചെക് റിപ്പോർട്ട് ചെയ്യുന്നു.
Former Pak Diplomat Zafar admitted On Tv that in Balakot airstrike 300+ Terr0rists kiIIed and response of Pakistan was weak.pic.twitter.com/EKYGGuC9dS
— Maverick Bharat (@Mave_Intel) January 9, 2021
പുതിയ വാർത്ത വ്യാജം
ബാലകോട്ട് വ്യോമാക്രമണത്തിൽ പാകിസ്ഥാന്‍റെ ഭാഗത്ത് 300 പേർ മരിച്ചുവെന്ന് മുൻ പാകിസ്ഥാൻ നയതന്ത്രജ്ഞൻ സഫർ ഹിലാലി സമ്മതിച്ചതായി ജനുവരി ഒമ്പത് വെള്ളിയാഴ്ചയാണ് ഇന്ത്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. എ.എൻ.ഐ, റിപ്പബ്ലിക്, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, ഡെക്കാൻ ഹെറാൾഡ്,ഡിഎൻഎ, ദി ക്വിന്റ്, ന്യൂസ് 18 ഇന്ത്യ, ഇന്ത്യാ ടുഡേ, സിഎൻബിസി ടിവി 18, എബിപി ന്യൂസ്, എൻഡിടിവി, ഇന്ത്യ ടിവി തുടങ്ങിയവരെല്ലാം ഈ വാർത്ത നൽകിയിരുന്നു.
പാക് ടിവി ചർച്ചയിൽ ഹിലാലി പറഞ്ഞതായാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്. 'ഇന്ത്യ അന്താരാഷ്ട്ര അതിർത്തി കടന്ന് ഒരു യുദ്ധപ്രവൃത്തി നടത്തി. അതിൽ 300 പേരെങ്കിലും മരിച്ചു. ഞങ്ങളുടെ ലക്ഷ്യം അവരിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഞങ്ങൾ അവരുടെ ഹൈ കമാൻഡിനെ ടാർഗെറ്റുചെയ്‌തു. അതായിരുന്നു ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യം'-ഇതായിരുന്നു ഹിലാലി പറഞ്ഞതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
The extraordinarily extent to which the Indian Govt has gone to cut, splice and edit the tape of my Hum TV appearance suggests their desperation to prove what they failed to do, namely, lend credence to Modi's lies about Balacot and his farcical claims.
— Zafar Hilaly (@ZafarHilaly) January 10, 2021
ഇതേപറ്റി അന്വേഷണം നടത്തിയ ആൾട്ട്ന്യൂസ് കണ്ടെത്തിയത് ഉദ്യോഗസ്ഥൻ പറഞ്ഞതിനെ തെറ്റായാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് എന്നാണ്. 'അജണ്ട പാകിസ്ഥാൻ' എന്ന പ്രോഗ്രാമിന്‍റെ ഭാഗമായാണ് പാക് ടെലിവിഷൻ ചാനൽ ചർച്ച സംഘടിപ്പിച്ചത്. സഫർ ഹിലാലി ഒരു ചോദ്യത്തിന്‍റെ ഉത്തരമായാണ് ഇക്കാര്യങ്ങൾ പറയുന്നത്. 'ഇന്ത്യ ചെയ്തത് ഒരു യുദ്ധപ്രവൃത്തിയായിരുന്നു. അന്താരാഷ്ട്ര അതിർത്തി കടന്നാണ് അവരത് ചെയ്തത്. അതിൽ 300 പേരെയെങ്കിലും കൊല്ലാൻ അവർ ഉദ്ദേശിച്ചിരുന്നു. അതിനുപകരം അവർ ഫുട്ബോൾ മൈതാനത്താണ് ബോംബിട്ടത്. അവർക്ക് ആരേയും കൊല്ലാൻ കഴിഞ്ഞിരുന്നില്ല' - ഇതാണ് ഹിലാലി പറഞ്ഞതിന്‍റെ പൂർണരൂപമെന്നും 300 പേരെ കൊന്നതായി സമ്മതിച്ചെന്ന വാർത്ത തെറ്റാണെന്നും ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്തു. സഫർ ഹിലാലിയും ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.