ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലിനെ ഐ.എം.എ സസ്പെൻഡ് ചെയ്തു
text_fieldsന്യൂഡൽഹി: യുവ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവം കൈകാര്യംചെയ്യുന്നതിൽ വീഴ്ചവരുത്തിയതിന് ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സസ്പെൻഡ് ചയ്തു. ഐ.എം.എ കൊൽക്കത്ത ബ്രാഞ്ച് വൈസ് പ്രസിഡന്റുകൂടിയായ ഘോഷിന്റെ അംഗത്വം സസ്പെൻഡ് ചെയ്യാൻ സംഘടനയുടെ അച്ചടക്ക സമിതിയാണ് തീരുമാനിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. ആർ.വി. അശോകനാണ് സമിതിയെ നിയോഗിച്ചത്.
കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തെ കഴിഞ്ഞദിവസം ഐ.എം.എ ദേശീയ പ്രസിഡന്റ് സന്ദർശിച്ചിരുന്നു. ഡോ. സന്ദീപ് ഘോഷ് ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചില്ലെന്ന് ഡോക്ടറുടെ മാതാപിതാക്കൾ ഇദ്ദേഹത്തോട് പരാതിപ്പെട്ടിരുന്നു.
പീഡകർക്ക് വധശിക്ഷ ഉറപ്പാക്കും -മമത
കൊൽക്കത്ത: ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കാൻ അടുത്തയാഴ്ച നിയമസഭയിൽ ഭേദഗതി ബിൽ കൊണ്ടുവരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇൗ ബില്ലിന് ഗവർണർ അനുമതി നൽകാൻ വൈകുകയോ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കൈമാറുകയോ ചെയ്താൽ രാജ്ഭവന് പുറത്ത് ധർണ ഇരിക്കും. വധശിക്ഷ നൽകുന്നതിന് കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ തൃണമൂൽ കോൺഗ്രസ് ശനിയാഴ്ച മുതൽ പ്രക്ഷോഭം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.