കള്ളപ്പണം വെളുപ്പിക്കൽ; ശേഖർ റെഡ്ഢിയടക്കം മൂന്നുപേർ അറസ്റ്റിൽ
text_fieldsചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രമുഖ ഖനന വ്യവസായി ശേഖർ റെഡ്ഢിയും കൂട്ടാളികളായ കെ. ശ്രീനിവാസലു, പി. കുമാർ എന്നിവരും അറസ്റ്റിലായി. നോട്ട് നിരോധനത്തിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ മൂവരെയും ഇൗമാസം 28 വരെ റിമാൻറ് ചെയ്തു.
നേരത്തേ, കള്ളപ്പണക്കേസിൽ സി.ബി.െഎ അറസ്റ്റ് ചെയ്തിരുന്ന റെഡ്ഢി ജാമ്യത്തിലിറങ്ങിയിരുന്നു. നോട്ടുനിരോധനത്തിന് പിന്നാലെ കഴിഞ്ഞവർഷം നവംബറിൽ ആദായനികുതി വകുപ്പ് റെഡ്ഢിയുടെയും കൂട്ടാളികളുടെയും ഒാഫിസുകൾ റെയ്ഡ് ചെയ്ത് വൻതുകയുടെ കള്ളപ്പണരേഖകൾ കണ്ടെടുത്തിനെ തുടർന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസെടുത്തത്. ഇതേ കേസിൽ മഹാവീർ ഇറാനി, അേശാക് ജെയിൻ എന്നിവർ ഡിസംബറിൽ അറസ്റ്റിലായിരുന്നു.
റെഡ്ഢിയും ഡൽഹിയിലെ രോഹിത് ടണ്ഠനും പ്രതികളായ കേസുകളാണ് നോട്ടുനിരോധനത്തിന് പിന്നാലെ വെളിച്ചത്തുവന്ന കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ പ്രധാനം. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സി.ബി.െഎ, ആദായനികുതി വകുപ്പ്, ഡൽഹി പൊലീസ് എന്നീ വിഭാഗങ്ങൾ ഇൗ കേസുകൾ വിവിധരീതിയിൽ അന്വേഷിക്കുന്നുണ്ട്. റെഡ്ഢി കേസിൽ മാത്രം കണക്കിൽപെടാത്ത 142 കോടി രൂപയും 34 കോടിയുടെ പുതിയ കറൻസികളുമാണ് കണ്ടെടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.