Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2024 11:06 AM GMT Updated On
date_range 23 March 2024 11:06 AM GMTവിവിധ കടൽക്കൊള്ള ഓപറേഷനുകളിലൂടെ നൂറിലേറെ പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നാവികസേന
text_fieldsbookmark_border
ഡൽഹി: വിവിധ കടൽക്കൊള്ള വിരുദ്ധ ഓപറേഷനുകളിൽ പാകിസ്ഥാനിൽ നിന്നുള്ള 27 പേരെയും ഇറാനിൽ നിന്നുള്ള 30 പേരേയുമടക്കം നൂറിലധികംപേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നാവികസേന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അറബിക്കടലിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 10 യുദ്ധക്കപ്പലുകൾ, പി-8ഐ നിരീക്ഷണ വിമാനം, സീ ഗാർഡിയൻ ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. അറബിക്കടലിലെ കടൽക്കൊള്ള വിരുദ്ധ ഓപ്പറേഷൻ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ നാവികസേനയുടെ വാർത്താസമ്മേളനം.
ഇന്ത്യൻ നാവികസേനാ പിടികൂടിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ന് രാവിലെ മുംബൈയിലെത്തിച്ച് പൊലീസിന് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story